ടീസ്റ്റ സെതല്‍വാദിനെതിരേ സിബിഐ അന്വേഷണം ഉടനുണ്ടാകും

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 26 ജൂണ്‍ 2015 (18:00 IST)
അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരേ അന്വേഷണം ഉടനുണ്ടാകുമെന്ന് സൂചന. സെതല്‍വാദിന്‍്റെ ഉടമസ്ഥതയിലുള്ള സബ്രങ് കമ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ളിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ്, ഫോര്‍ഡ് ഫൗണ്ടേഷനില്‍ നിന്ന് 2.9 ലക്ഷം യുഎസ് ഡോളര്‍ ഗ്രാന്‍്റ് വാങ്ങിയെന്ന ആരോപണത്തിലാണ് അന്വേഷണം നടക്കുക.

ടീസ്റ്റയുടെ സംഘടന ഇപ്പോള്‍ കേന്ദ്ര ആഭ്യന്ത മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.വിദേശനാണ്യ വിനിമയച്ചട്ടത്തിന്‍്റെ ലംഘനമാണു പണം കൈമാറ്റത്തിലൂടെ നടന്നതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. നിയമലംഘനത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ടിസ്റ്റയ്ക്ക് നോട്ടീസയച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :