അല്‍ ഖായിദ ബന്ധമുള്ള മൂന്ന് തീവ്രവാദികള്‍ മധുരയില്‍ പിടിയില്‍; മലപ്പുറം, കൊല്ലം സ്‌ഫോടനവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന

മലപ്പുറം, തിങ്കള്‍, 28 നവം‌ബര്‍ 2016 (17:27 IST)

Widgets Magazine
Al qaeda militants , Madurai , Tamilnadu , NIA , arrest , CPM , kollam, malappuram blast , ഭീകരര്‍ പിടിയില്‍ , അറസ്‌റ്റ് , അല്‍ ഖായിദ , തീവ്രവാദികള്‍ , എൻഐഐ , മലപ്പുറം, കൊല്ലം സ്‌ഫോടനം

തമിഴ്​നാട്ടിലെ മധുരയിൽ നിന്ന് മൂന്ന് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഐ) അറസ്‌റ്റു ചെയ്തു. കരീം, അബ്ബാസ് അലി, അയൂബ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് മലപ്പുറത്തെ കളക്‍ടറേറ്റില്‍ സ്‌ഫോടനം നടത്തിയ ബേസ് മൂവ്മെന്റ് എന്ന സംഘടനയുമായി ബന്ധമുള്ളതായി വ്യക്തമായി.

മലപ്പുറത്തെ കളക്‍ടറേറ്റ് സംഭവവുമായി ബന്ധമുള്ള രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്. ദാവൂദ് സുലൈമാൻ, ഹക്കീം എന്നിവർക്കായാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മൈസൂരു, നെല്ലൂർ, ചിറ്റൂർ എന്നിവിടങ്ങളിലെ കോടതികളിൽ നടന്ന സ്‌ഫോടനങ്ങളിൽ ഇവർക്ക് ബന്ധമുണ്ടെന്നും എൻഐഎ കണ്ടെത്തി.

അറസ്‌റ്റിലായവര്‍ക്ക് കൊല്ലെത്തെ കോടതി വളപ്പിൽ നടന്ന സ്ഫോടനത്തിലും പങ്കുണ്ടെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായവരെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. ഇവര്‍ക്ക് അല്‍ ഖായിദ ബന്ധമുണ്ടെന്നും വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എകാധിപത്യഭരണം ഇവിടെ നടപ്പില്ല, മോദിയെ രാഷ്​ട്രീയത്തിൽ നിന്ന്​ പുറത്താക്കും: മമത

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ രാഷ്​ട്രീയത്തിൽ നിന്ന്​ പുറത്താക്കുമെന്ന്​ ബംഗാൾ ...

news

അവധി ആഘോഷിക്കാൻ കുട്ടികൾ പുഴയിലിറങ്ങി; രണ്ട് പേർ മുങ്ങിമരിച്ചു

കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതോടെ അവധി ആഘോഷിക്കുന്ന തിരക്കിലാണ് സ്കൂൾ കുട്ടികൾ. എന്നാൽ, ...

news

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് കോടതി; മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ...

news

വർഷങ്ങളായി തട്ടിപ്പ് നടത്തിവരുന്ന വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ

വര്‍ഷങ്ങളായി പൊലീസ് പിടിയില്‍ അകപ്പെടാതെ ക്ലിനിക്ക് നടത്തിവന്നിരുന്ന 57 കാരനായ വ്യാജ ...

Widgets Magazine