ട്രെയിൻ‌ യാത്രക്കിടെ ജീവൻ രക്ഷിക്കാൻ ടോയ്‌ലെറ്റിൽ ഒളിക്കേണ്ടി വന്നു എന്ന് മുൻ എംഎൽഎ !

Last Modified ബുധന്‍, 17 ജൂലൈ 2019 (17:57 IST)
യാത്രക്കിടെ ഒരു സംഘം ആക്രമികളിൽനിന്നും ജീവൻ രക്ഷിക്കാൻ ടൊ‌യ്‌ലെറ്റിൽ ഒളിക്കേണ്ടി വന്നു എന്ന് മധ്യപ്രദേശിൽനിന്നുമുള്ള മുൻ എംഎൽഎ. സമാജ്‌വാദി പാർട്ടിയുടെ മുൻ ആയ സുനിലമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ടോയ്‌ലെറ്റിൽ ഒളിച്ചില്ലായിരുന്നു എങ്കിൽ അക്രമികൾ തന്നെ കൊലപ്പെടുത്തുമായിരുന്നു എന്ന് സുനിലം പരാതിയിൽ പറയുന്നു.

നിസാമുദ്ദീനിൽനിന്നും മുൾട്ടായിലേക്ക് ഗോണ്ട്‌വാന എക്സ്‌പ്രെസിലെ എസി കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം ഉണ്ടായത്. ട്രെയിൽ ബിനയിൽ എത്തിയപ്പോൾ ആരതി എന്ന യുവതിക്ക് ഒപ്പമുണ്ടായിരുന്ന ആൾ തന്നെ മർദ്ദിക്കുകയുമായിരുന്നു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു എന്ന് സുനിലം പറയുന്നു.

ടിക്കറ്റ് ചെക്കറോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ട്രെയിൻ ഭോപ്പാലിൽ എത്തിയപ്പോൾ തന്നെ മർദ്ദിച്ചയാൾ സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവർ തന്നെ അക്രമിക്കും എന്ന് ഉറപ്പായതോടെ ട്രെയിനിലെ ടൊയ്‌ലെറ്റിൽ അഭയം തേടുകയായിരുന്നു എന്ന് സുനിലം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :