മോദിയുടെ വാദങ്ങള്‍ പൊളിയുന്നു; കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം - ബിജെപി വെട്ടിലായി

കേന്ദ്രമന്ത്രി കിരൺ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം

  kiren rijju, kiren rijiju shoes, kiren rijiju scam, kiren rijiju arunachal pradesh, BJP , congrss , അഴിമതി , കിരണ്‍ റിജ്ജു , അരുണാചല്‍ പ്രദേശ് , കോണ്‍ഗ്രസ്
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 13 ഡിസം‌ബര്‍ 2016 (19:38 IST)
കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടി രൂപയുടെ അഴിമതി ആരോപണം.
അരുണാചല്‍ പ്രദേശിലെ ജലവൈദ്യുത പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതിനെ സാധൂകരിക്കുന്ന ഓഡിയോ രേഖകളും മറ്റ് തെളിവുകളും പുറത്ത് വന്നു.

നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍റെ ചീഫ് വിജിലന്‍സ് ഓഫിസര്‍ കേന്ദ്രസര്‍ക്കാരിന് കൈമാറിയ 129 പേജുള്ള റിപ്പോര്‍ട്ടില്‍ കിരണ്‍ റിജ്ജുവിനും സഹോദരനും എതിരെ ആരോപണങ്ങള്‍ ഉള്ളതായി കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ അഴിമതി ആരോപണങ്ങള്‍ നിഷേധിച്ച റിജ്ജു ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരെ ചെരിപ്പിനടിക്കണമെന്നും പറഞ്ഞു.

കോൺട്രാക്ടർമാരും നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക പവർ കോർപറേഷൻ ഉദ്യോഗസ്ഥരും പശ്ചിമ കമേംഗ് ജില്ലാ ഭരണകൂടവും ചേർന്ന് 450 കോടിയുടെ സർക്കാർ ഫണ്ട് തട്ടാനുള്ള ശ്രമമാണ് നടത്തിയത് എന്നാണ് കണ്ടെത്തൽ. 2014 നവംബറില്‍ തന്റെ ബന്ധുവായ കോണ്‍ട്രാക്ടര്‍ക്ക് ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് കിരണ്‍ റിജ്ജു ഊര്‍ജ്ജമന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

റിജ്ജുവിനു പുറമെ അദ്ദേഹത്തിന്റെ ബന്ധുവും
പദ്ധതിയുടെ കോണ്‍ട്രാക്ടറുമായ ഗൊബോയി റിജ്ജു, നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക പവർ കോർപറേഷൻ ചെയര്‍മാന്‍, മാനേജിംഗ് ഡയറകര്‍ടര്‍ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് ശര്‍മ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അരുണാചലിൽ 600 മെഗാവാട്ട് കെമാംഗ് ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി രണ്ട് അണക്കെട്ടുകള്‍ നിര്‍മിച്ചതിലാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്​. റിജ്ജുവിന്റെ ലോക്‌സഭാ മണ്ഡലമായ അരുണാചല്‍ വെസ്റ്റിലാണ് പദ്ധതി പ്രദേശം വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :