തിത്ത്‌ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; ആന്ധ്രയിൽ എട്ട് മരണം

വ്യാഴം, 11 ഒക്‌ടോബര്‍ 2018 (18:44 IST)

ആന്ധ്രയിൽ തിത്ത്‌ലി അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ചു. ചുഴലിക്കാറ്റിൽ എട്ടുപേർ മരണപ്പെട്ടു. ആന്ധ്രയിലെ ശ്രീകുളം വിജയ നഗരം എന്നീ ജില്ലകളിൽ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒഡീഷയിലും ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുകയാണ്.
 
ഒഡീഷയിലെ ഗോപാൽ പൂരിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റു വീശിയതായാണ് റിപ്പോർട്ടുകൾ. മണിക്കൂറിൽ 165 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശിയേക്കാം എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. 
 
ഓഡീഷ തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത് എന്നാണ് റിപ്പോർട്ടുകൾ. മിക്കയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി കിടക്കുകയാണ്. ചുഴലിക്കാറ്റിന് പുറമെ ഗഞ്‍‍ജം, ഗജപതി, പുരി, ഖുര്‍ദ, ജഗദ്‍‍സിങ്പൂര്‍ എന്നീ മേഖലകളിൽ അതി ശക്തമായ മഴയും പെയ്യുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘സുപ്രീംകോടതി വിധി നിരാശാജനകം, നടക്കുന്നത് നാഥനില്ലാത്ത സമരം’; ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

ശബരിമല സ്‌ത്രീപ്രവേശനത്തില്‍ നിലപാട് മാറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ...

news

കേരള പുനർനിർമ്മാണത്തിന് വേണ്ടത് 45,270 കോടി രൂപ; യു എൻ സംഘം റിപ്പോർട്ട് സമർപ്പിച്ചു

പ്രളയം തകർത്ത കേരളം പുനർ നിർമ്മിക്കുന്നതിന് 45,270 കോടി രൂപ വേണ്ടി വരുമെന്ന് യു എൻ പഠന ...

news

രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്; വാങ്ങിയ പണം തിരികെ നല്‍കുമെന്ന് എംടി

എംടി വാസുദേവൻ രണ്ടാമൂഴം സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്. തിരക്കഥാകൃത്തു കൂടിയായ ...

news

രണ്ടാമൂഴം സിനിമയാകണമെന്ന് നിര്‍ബന്ധമില്ല, വേറെ സംവിധായകന്‍ വന്നാല്‍ ചര്‍ച്ച നടത്തും: എം ടി

‘രണ്ടാമൂഴം’ സിനിമയാകണമെന്ന് തനിക്ക് നിര്‍ബന്ധമില്ലെന്ന് എം ടി വാസുദേവന്‍ നായര്‍. ...

Widgets Magazine