കശ്‌മീരില്‍ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം; പ്രദേശത്തെ സ്കൂളുകള്‍ അടച്ചിടാന്‍ ഉത്തരവ്

ശ്രീനഗര്‍, ചൊവ്വ, 29 നവം‌ബര്‍ 2016 (09:14 IST)

Widgets Magazine

സംഘര്‍ഷമേഖലയായ ജമ്മു കശ്‌മീരില്‍ സൈനികക്യാമ്പിനു നേരെ ഭീകരാക്രമണം. ഭീകരരുടെ ആക്രമണത്തില്‍ ഒരു സൈനികന് പരുക്കേറ്റു. ജമ്മുവിന് അടുത്തുള്ള നഗ്രോതയിലെ ദേശീയപാതയ്ക്ക് സമീപമുള്ള താത്‌കാലിക സൈനികതാവളത്തിന് അടുത്താണ് ഭീകരാക്രമണം ഉണ്ടായത്.
 
സൈനിക താവളത്തിലേക്ക് ഗ്രനേഡ് എറിഞ്ഞതിനു ശേഷം ഭീകരര്‍ നുഴഞ്ഞു കയറുകയായിരുന്നു. അതിനു ശേഷം ക്യാമ്പിന് നേരെ വെടിവെച്ചു. വെടിവെപ്പില്‍ ഒരു സൈനികന് പരുക്കേറ്റു. ഭീകരാക്രമണത്തെ തുടര്‍ന്ന് നഗ്രോതയില്‍ സ്കൂളുകള്‍ അടച്ചിട്ടു.
 
മൂന്നു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ക്കായി സൈന്യത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ, ജമ്മുവിലെ രാംഗറയില്‍ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തടഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അസാധുനോട്ടുകളില്‍ 60 ശതമാനവും തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക്; 8.11 ലക്ഷം കോടി രൂപ അസാധുനോട്ടുകള്‍ ജനങ്ങള്‍ ബാങ്കില്‍ നിക്ഷേപിച്ചു

രാജ്യത്ത് അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 60 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. ...

news

നിക്ഷേപിക്കുന്ന പണം പിന്‍വലിക്കാന്‍ നിയന്ത്രണമില്ല; ഇനി നിക്ഷേപിക്കുന്ന തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് ...

news

കെജ്‌രിവാളിന്റെ പ്രസ്‌താവനയില്‍ ബിജെപിക്ക് ഞെട്ടല്‍ - വിവാഹം ആയുധമാക്കി ആം ആദ്​ മി

ബിജെപി എംപി മഹേഷ്​ ശർമയെ വിമർശിച്ചുകൊണ്ട്​ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്​ മി നേതാവുമായ ...

news

അല്‍ ഖായിദ ബന്ധമുള്ള മൂന്ന് തീവ്രവാദികള്‍ മധുരയില്‍ പിടിയില്‍; മലപ്പുറം, കൊല്ലം സ്‌ഫോടനവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് സൂചന

തമിഴ്​നാട്ടിലെ മധുരയിൽ നിന്ന് മൂന്ന് ഭീകരരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഐ) അറസ്‌റ്റു ചെയ്തു. ...

Widgets Magazine