ആർ കെ നഗറിൽ ഉപതെരഞ്ഞെടുപ്പ്; 'രണ്ടില' ഉപയോഗിക്കാൻ പാടില്ല, എഐഡിഎംകെ എന്ന പേരും മരവിപ്പിച്ചു

ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ്; രണ്ടില ചിഹ്നം മരവിപ്പിച്ചു

ചെന്നൈ| aparna shaji| Last Modified വ്യാഴം, 23 മാര്‍ച്ച് 2017 (07:50 IST)
എഐഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ മരവിപ്പിച്ചു. രണ്ടില ചിഹ്നത്തിനു വേണ്ടി വിഭാഗവും പനീര്‍ശെല്‍വം വിഭാഗവും അവകാശ വാദം ഉന്നയിച്ചതോടെയാണ് ചിഹ്നം മരവിപ്പിക്കുന്ന നടപടിയിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നീങ്ങിയത്.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്‍കെ നഗറില്‍ രണ്ടില ചിഹ്നവും എഐഡിഎംകെ എന്ന പേരും ഇരു വിഭാഗവും ഉപയോഗിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ ഉത്തരവിട്ടു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഐഡിഎംകെ ചിഹ്നം മരവിപ്പിക്കുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി താല്‍ക്കാലികം മാത്രമാണെന്നും ചിഹ്നം തിരിച്ചു പിടിക്കുമെന്നും എഐഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :