ത​മി​ഴ്​​നാ​ട്ടി​ൽ ബ​ന്ദ്​ തുടങ്ങി

ക​ർ​ഷ​ക പ്ര​ശ്​​ന​ങ്ങ​ൾ: ത​മി​ഴ്​​നാ​ട്ടി​ൽ ബ​ന്ദ്​ തുടങ്ങി

ചെന്നൈ| AISWARYA| Last Updated: ചൊവ്വ, 25 ഏപ്രില്‍ 2017 (11:09 IST)
കർഷക പ്രശ്നങ്ങൾ ഉള്‍പ്പെടെ പത്തൊന്‍മ്പത് ആവശ്യങ്ങള്‍ ഉന്നയിച്ച് തമിഴ്നാട്ടില്‍ ഡി എം കെ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. രാവിലെ ആറിന് ആരംഭിച്ച ബന്ദ് വൈകീട്ട് ആറുമണിവരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡി എം കെ കൂടാതെ മറ്റ് സഖ്യകക്ഷികളും ബന്ദിനെ പിന്തുണക്കുന്നുണ്ട്.

കർഷകർ, വ്യാപാരികൾ, സിനിമ, മത്സ്യ, ഗതാഗത മേഖകളിലെ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പുകളും സിനിമ തിയറ്ററുകളും അടച്ചിടുമെന്ന് ബന്ധപ്പെട്ട സംഘടനകൾ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ട്രെയിന്‍ ഗതാഗതത്തെ ബാധിക്കാൻ സാധ്യതയില്ല. അതേസമയം പി എം കെ, ഡി എം ഡി കെ, എം ഡി എം കെ, ബി ജെ പി തുടങ്ങിയവർ സമരത്തിൽ പെങ്കടുക്കുന്നില്ല.

ഇതിന് പുറമേ ശമ്പള പരിഷ്കരണം, കോൺട്രിബ്യൂട്ടറി പെൻഷൻ നിർത്തലാക്കി പഴയ പദ്ധതി നടപ്പാക്കുക തുടങ്ങിയ 21 ആവശ്യങ്ങളുമായി സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും ഇന്നു മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :