വെള്ളം ഊറ്റിയെടുക്കുന്ന കമ്പനികള്‍ക്കെതിരെ ഒറ്റക്കെട്ടായി തമിഴകം; തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ പെപ്‌സി, കോള ഉത്പന്നങ്ങളുടെ വില്പനയില്ല

തമിഴ്നാട്ടില്‍ ഇന്നുമുതല്‍ പെപ്‌സി, കൊക്കൊകോള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന ഇല്ല

jallikattu, pepsi, coca cola, Tamil Nadu, Chennai, Madras, ജെല്ലിക്കെട്ട്,  ചെന്നൈ, പെപ്‌സി, കൊക്കൊകോള, തമിഴ്നാട്
ചെന്നൈ| സജിത്ത്| Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (10:19 IST)
തമിഴ്‌നാട്ടില്‍ ബുധനാഴ്ച മുതല്‍ കടകളില്‍ പെപ്‌സി, കൊക്കക്കോള തുടങ്ങിയ ഉത്പന്നങ്ങള്‍ വില്ക്കില്ല. വ്യാപാരി വ്യവസായി സംഘടനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ഉല്പന്നങ്ങളുടെ വില്‍പ്പന നിര്‍ത്തിവെക്കുന്നത്. തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പ് പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് പെപ്‌സി, കോള ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

സംഘടനയില്‍ അംഗങ്ങളായ എല്ലാ വ്യാപാരികളോടും പെപ്‌സി, കൊക്കക്കോള ഉത്പന്നങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ കടകളില്‍ വില്‍ക്കരുതെന്ന് നേരത്തേ ഇവര്‍ നിര്‍ദേശം നല്കിയിരുന്നു. വരള്‍ച്ച മൂലം കര്‍ഷകര്‍ വെള്ളമില്ലാതെ പൊറുതിമുട്ടുന്ന ഇക്കാലത്ത് വെള്ളം ഊറ്റിയെടുത്ത് ഇത്തരം ശീതളപാനീയങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കമ്പനികളുടെ ചൂഷണം തടയുക എന്നതാണ് ഈ തീരുമാനമെടുക്കാനുള്ള ഒരു കാരണം.

മലയാളികളുടെ നേതൃത്വത്തിലുള്ള സംഘടനയായ ചെന്നൈ ചായക്കട ഉടമസ്ഥ സംഘവും ഈ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. പെപ്‌സി, കോള എന്നിങ്ങനെയുള്ള പാനീയങ്ങളില്‍ വിഷാംശം ഉണ്ടെന്ന പരിശോധനാ ഫലം നിലവിലുള്ളതാണെന്നും അതിനാല്‍ വിഷാംശമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് കുറ്റകരമാണെന്നുമുള്ള നിലപാടാണ് സംഘടന സ്വീകരിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :