പ്രതിഷേധം ഫലം കണ്ടു; തമിഴ്നാട്ടിൽ ബസ് ചാർജ് കുറച്ചു

ചെന്നൈ, തിങ്കള്‍, 29 ജനുവരി 2018 (08:30 IST)

Tamil Nadu , Bus fare , MTC , തമിഴ്നാട് , ബസ് ചാര്‍ജ് , എം ടി സി

പ്രതിഷേധം ശക്തമായതോടെ ബസ് ചാർജ് കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ജനുവരി 20നാണ് ബസ് ചാർജ് വര്‍ധിപ്പിച്ചത്. ഇതാണ് ഇപ്പൊള്‍ വീണ്ടും കുറച്ചത്. ഇതോടെ ഓർഡിനറി/ടൗൺ ബസുകളിലെ മിനിമം ചാർജ് അഞ്ച് രൂപയായി വർധിപ്പിച്ചത് നാല് രൂപയായി കുറയുകയും ചെയ്യും.
 
ഓർഡിനറി ബസുകളിൽ ഒരു കിലോ മീറ്ററിന് 60 പൈസയാക്കി ഉയര്‍ത്തിയത് 58 പൈസയായി കുറയും. ജനുവരി 20ന് മുമ്പ് ഇത് വെറും 42 പൈസയായിരുന്നു. അതേസമയം എക്സ്പ്രസ് ബസുകളിൽ 80 പൈസയായിരുന്നത് 75 പൈസയായും സൂപ്പർ ഡീലക്സ് ബസുകളിൽ 90 പൈസയിൽ നിന്ന് 85 പൈസയായുമാണ് കുറയുക. 
 
നിരക്കിളവ് പ്രാബല്യത്തിൽ വരുന്നതോടെ ഓരോ 200 കിലോമീറ്റർ യാത്രയ്ക്കും അഞ്ച് രൂപ മുതൽ 20 രൂപ വരെയാണ് കുറവ് വരുക. അതേസമയം കേരളത്തിലെ മിനിമം ബസ് ചാർജ് 10 രൂപയാക്കണമെന്ന ആവശ്യവുമായി ഈ മാസം അവസാനം മുതൽ സ്വകാര്യ ബസ് ഉടമകൾ സംഘടന അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗ്രാമി അവാര്‍ഡ്: അലെസിയ കാര നവാഗത സംഗീതജ്ഞ; വേദിയിലെ മിന്നും താരങ്ങളായി ബ്രൂണോ മാഴ്‌സും കെന്‍ഡ്രിക് ലാമറും

അറുപതാമത് ഗ്രാമി അവാർഡ് ദാനച്ചടങ്ങിന് വര്‍ണാഭമായ തുടക്കം. മികച്ച നവാഗത സംഗീതജ്ഞര്‍ക്കുള്ള ...

news

മു​ത്ത​ലാ​ഖ് ബി​ൽ: പ്ര​തി​പ​ക്ഷ​വു​മാ​യി ഏ​തു രീ​തി​യി​ലു​മു​ള്ള ച​ർ​ച്ച​യ്ക്കും ത​യ്യാ​റാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ

മു​ത്ത​ലാ​ഖ് ബി​ൽ പാ​സാ​ക്കുന്നതുള്‍പ്പെടെയുള്ള കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ​വു​മാ​യി ഏതു ...

news

കേസ് കൂടുതല്‍ ഗുരുതരമാകുന്നു; അമല പോളിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

വ്യാജരേഖ ചമച്ച് പോണ്ടിചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന കേസില്‍ നടി അമലപോളിനെ ...

Widgets Magazine