ബൈക്ക് വാങ്ങൂ... സൗജന്യമായി ഒരു ആടിനെ സ്വന്തമാക്കൂ; വ്യത്യസ്തമായ ഈ ഓഫര്‍ എവിടെയാണെന്നല്ലേ ?

ശിവഗംഗ, വെള്ളി, 6 ഒക്‌ടോബര്‍ 2017 (17:19 IST)

Tamil Nadu ,  FREE GOAT ,  BIKE ,  offer ,  ഹീറോ ബൈക്ക് , ഓഫര്‍ , ദീപാവലി , ആട് ,  ബൈക്ക്

ഉത്സവ സീസണ്‍ ആരംഭിച്ചാല്‍ പല സംസ്ഥാനങ്ങളിലും ഓഫറുകളുടെ പൊടിപൂരമാണ്. ദീപാവലി അടുത്തെത്തിയതോടെ അല്‍പ്പം വ്യത്യസ്തമായ, അല്ലെങ്കില്‍ ആരും ഇന്ന് വരെ നല്‍കിയിട്ടില്ലാത്ത ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ഇരുചക്രവാഹന വില്പന സ്ഥാപനം.  
 
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലുള്ള ഇളയകുടി എന്ന ഒരു ചെറിയ ടൗണിലെ ഹീറോ മോട്ടോര്‍കോര്‍പ്പിന്റെ ‘ഗായത്രി മോട്ടോര്‍സ് എന്ന ബൈക്ക് ഡീലറാണ് വ്യത്യസ്ഥമായ ഓഫറുമായി എത്തിയിരിക്കുന്നത്. അവിടെ നിന്നും ‘ഒരു ബൈക്ക് വാങ്ങിയാല്‍ ഒരു ആട് സൗജന്യം’ എന്ന ഓഫറാണ് അവര്‍ കൊണ്ടുവന്നിരിക്കുന്നത്.
 
സംഭവം നാട്ടുകാര്‍ ഏറ്റെടുത്തതിനെ തുടര്‍ന്ന് ഡീലേഴ്സ് വിചാരിച്ചതിനെക്കാളും വലിയ ബുക്കിംഗാണ് വന്നത്. എന്നാല്‍ അവര്‍ക്ക് ഇത്രയധികം ആടുകളെ കിട്ടാത്ത അവസ്ഥ വന്നു. അവസാനം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതോടെ ഈ ഓഫര്‍ സ്ഥാപനം പിന്‍‌വലിക്കുകയും ചെയ്തു.
 
ഒക്ടോബര്‍ 11 മുതല്‍ 14 വരെ ബൈക്ക് ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്നതായിരുന്നു പരസ്യം. പക്ഷെ ആടിനെ കിട്ടും എന്നറിഞ്ഞതോടെ വന്‍തോതിലുള്ള ബുക്കിംങ് വരികയും അവസാനം ഡീലര്‍ തന്നെ ഓഫര്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതനാകുകയുമാണുണ്ടായത്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഒന്നുമറിയാത്ത പാവം അച്ഛമ്മയോട് കൊച്ചുമക്കള്‍ ചെയ്ത കാര്യമറിഞ്ഞാല്‍ ആരുമൊന്ന് ഞെട്ടും !; സംഭവം കോട്ടയത്ത്

എടിഎം കാർഡ് ഉപയോഗിക്കാന്‍ അറിയാത്ത അച്ഛമ്മയുടെ പണം കൊച്ചുമക്കൾ അപഹരിച്ചു. കടുത്തുരുത്തി ...

news

വാങ്ങാന്‍ ആളെ അന്വേഷിക്കുന്നു; എയർ ഇന്ത്യ വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം

സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിയ എയർ ഇന്ത്യ വിൽക്കാൻ കേന്ദ്ര സര്‍ക്കാര്‍ നീക്കം ...

news

ചെന്നിത്തലയ്ക്ക് പിണറായിയുടെ ഉറപ്പ്, ‘ഇവിടത്തെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ട് വരുന്നവരെ കര്‍ക്കശമായി നേരിടും’

കേരളത്തിലെ സമാധാനവും മതനിരപേക്ഷതയും തകര്‍ക്കാന്‍ ഒരുമ്പെട്ട് വരുന്നവരെ കര്‍ക്കശമായി ...

news

പോസ്‌റ്റോഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധമാക്കി

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ക്ക് ആധാർ നിർബന്ധമാക്കി കേന്ദ്ര സർക്കാർ വിജ്ഞാപം ...

Widgets Magazine