മുത്തലാഖ് ഗൌരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി; ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശം

മുത്തലാഖ് ഗൌരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി; ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദ്ദേശം

ന്യൂഡല്‍ഹി| JOYS JOY| Last Modified ബുധന്‍, 29 ജൂണ്‍ 2016 (18:22 IST)
മുസ്ലിം സമുദായത്തിലെ വിവാഹമോചന രീതിയായ മുത്തലാഖ് ഗൌരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് വ്യക്തമാക്കാന്‍ എതിര്‍കക്ഷികളോട് ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ നിര്‍ദ്ദേശിച്ചു.

ഇതിനിടെ മുസ്ലിം സമുദായത്തിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി സെപ്‌തംബര്‍ ആറിലേക്ക് മാറ്റി. വിഷയം ഗൌരവമുള്ളതായതിനാല്‍ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതാണ് നല്ലതെന്നും സുപ്രീംകോടതി വിലയിരുത്തി.

ഷായറബാനോ എന്ന സ്ത്രീയാണ് മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വം, മുത്തലാഖ് തുടങ്ങിയവയുടെ ഭരണഘടനസാധുത ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുസ്ലിം വ്യക്തിനിയമത്തിലെ ഏകപക്ഷീയമായ വിവാഹമോചനവും രണ്ടാം വിവാഹവും ഉള്‍പ്പെടെ സ്ത്രീകളോടുള്ള വിവേചനം പരിശോധിക്കണമെന്നും ഹര്‍ജിയില്‍ ഷായറബാനോ ആവശ്യപ്പെടുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :