സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

ന്യൂഡല്‍ഹി| Last Modified ശനി, 10 ഡിസം‌ബര്‍ 2016 (16:19 IST)
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയ വിജയകരം. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ രാവിലെ ഒമ്പതു മണിക്ക് ആരംഭിച്ച വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ അഞ്ചുമണിക്കൂര്‍ നീണ്ടു നിന്നു.

എയിംസ് ഡയറക്ടര്‍ എം സി മിശ്ര, മുതിര്‍ന്ന
ഡോക്ടര്മാ‍രായ വി കെ ബന്സ‍ല്‍, വി സീനു, നെഫ്രോളജി വിദഗ്ദ്ധന്‍ സന്ദീപ് മഹാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷം സുഷമയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി.

കഴിഞ്ഞ കുറേ കാലമായി പ്രമേഹ രോഗ ബാധിതയായിരുന്ന സുഷമ സ്വരാജിനെ നവംബര്‍ ഏഴിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഷമയുടെ ബന്ധുവല്ലാത്ത ഒരാളുടെ വൃക്കയാണ് സുഷമയ്ക്ക് വെച്ചു പിടിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :