ദീപാവലിക്ക് കാറും വീടും വജ്രാഭ്രണങ്ങളും; സമ്മാനങ്ങള്‍ കൊണ്ട് തൊഴിലുടമ ജീവനക്കാരെ ഞെട്ടിച്ചു!

ഗുജറാത്ത്| Last Modified തിങ്കള്‍, 20 ഒക്‌ടോബര്‍ 2014 (18:03 IST)
ദീപാവലിക്ക് കാറും വീടും വജ്രാഭ്രണങ്ങളും സമ്മാ‍നമായി കിട്ടിയ തൊഴിലാളികള്‍ ഞെട്ടി. അതും
തൊഴിലുടമ നല്‍കിയത്. ഇതൊന്നും സ്വപ്‌നമല്ല, സത്യമാണെന്ന് ഉറപ്പുവരുത്തുന്ന തിരക്കിലാണവര്‍. ഗുജറാത്തിലെ ഋഷികേശ് എക്‌സ്‌പോട്ടേഴ്‌സ് എന്ന വജ്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരാണ് തൊഴിലുടമയുടെ ദീപാവലി സമ്മാനം കണ്ട് ഞെട്ടിത്തരിച്ചത്.

200 ജീവനക്കാര്‍ക്ക് വീടുകളും 525 പേര്‍ക്ക് വിലയേറിയ വജ്രാഭരണങ്ങളും ബാക്കിയുള്ള 491 പേര്‍ക്ക് പുതുപുത്തന്‍ കാറുമാണ് സൂറത്തിലെ ഋഷികേശ് എക്‌സ്‌പോട്ടേഴ്‌സ് ഉടമ പല്‍കി സാവ്ജി ഭായി ദീപാവലി സമ്മാനങ്ങളായി നല്‍കിയത്.

ദീപാവലി സമ്മാനങ്ങള്‍ക്കായി 50 കോടി രൂപയാണ് ഇത്തവണ സാവ്ജി ഭായി ചെലവഴിച്ചത്. തന്റെ ജീവനക്കാര്‍ ഈ സാമ്പത്തികവര്‍ഷത്തെ ടാര്‍ജറ്റ് പ്രതീക്ഷിച്ചതിലും നേരത്തെ കരസ്ഥമാക്കിയതിനായിരുന്നു ഈ സമ്മാനവര്‍ഷം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :