‘പത്മാവതി’യ്ക്കെതിരായ പ്രതിഷേധം: ദീപികയുടെ തലയെടുക്കാൻ ആഹ്വാനം ചെയ്ത ബിജെപി നേതാവ് രാജിവച്ചു

ചണ്ഡിഗഡ്, വ്യാഴം, 30 നവം‌ബര്‍ 2017 (08:50 IST)

പ്രശസ്ത സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമയാണ് പത്മാവതി. താര സുന്ദരിയായ ദീപിക പതുക്കോണ്‍ നായികയായി എത്തുന്ന തുടക്കം മുതല്‍ക്കുതന്നെ വിവാദങ്ങളില്‍പ്പെട്ടിരുന്നു.
 
രാജസ്ഥാനിലെ ചിറ്റോര്‍ കോട്ടയില്‍ അലാവുദ്ദീന്‍ ഖില്‍ജി നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ പശ്ചാത്തലം. ചക്രവര്‍ത്തിയായ അലാവുദ്ദീന്‍ ഖില്‍ജിക്ക് കീഴടങ്ങാല്‍ തയ്യാറാകാതിരുന്ന റാണി പത്മിനിയാണ് ‘പത്മാവതി’ എന്ന ചിത്രത്തിന്റെ പ്രമേയം.
 
സഞ്ജയ് ലീല ബന്‍സാലിയുടെയും നായിക ദീപിക പദുക്കോണിന്റെയും തലയെടുക്കുന്നവർക്കു 10 കോടി രൂപ നൽകുമെന്നു പ്രഖ്യാപിച്ച ഹരിയാനയിലെ ബിജെപി നേതാവ് സൂരജ് പാല്‍ അമു പാർട്ടി ചീഫ് മീഡിയ കോഓർഡിനേറ്റര്‍ സ്ഥാനം രാജിവച്ചു. 
 
നടന്‍ രണ്‍വീര്‍ സിങ്ങിന്റെ കാലുകള്‍ തല്ലിയൊടിക്കുമെന്നും ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് രാജി. പത്മാവതി പ്രദർശിപ്പിച്ചാൽ തിയറ്ററുകൾക്കു തീവയ്ക്കുമെന്നും അമു നേരത്തേ ഭീഷണി മുഴക്കിയിരുന്നു. 
 
ഇത് ദേശീയ തലത്തില്‍ ചർച്ചയായതോടെ വിവാദ പരാമർശങ്ങളുടെ പേരിൽ പാർട്ടി സംസ്ഥാന ഘടകം അമുവിനു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. പത്മാവതിക്കെതിരെ പ്രതിഷേധം നയിക്കുന്ന കര്‍ണിസേനയുമായി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ റദ്ദാക്കിയതു മൂലമാണു രാജിയെന്നു അമു പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സിനിമ സഞ്ജയ് ലീല ബന്‍സാലി ബോളിവുഡ് ദീപിക പതുക്കോണ്‍ പത്മാവതി സോഷ്യല്‍ മീഡിയ Cinema Padmavathi Deepika Padukone Bolly Wood Social Media Sanjay Leela Bansali

വാര്‍ത്ത

news

വിദ്യാര്‍ത്ഥിനികളെ നഗ്‌നരാക്കി നിര്‍ത്തിയ അദ്ധ്യാപികമാര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപികമാര്‍ നഗ്‌നരാക്കി നിര്‍ത്തിയതായി പരാതി. പ്രധാന ...

news

ബിജെപിയെ തറ പറ്റിക്കാന്‍ ശ്വേത ഒരുങ്ങുന്നു !

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ അഭിപ്രായ സര്‍വേകളെല്ലാം ബിജെപിക്ക് വന്‍ വിജയമാണ് ...

news

അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ നിയമവിധയമാക്കാന്‍ സര്‍ക്കാരിന്റെ തീരുമാനം

അനധികൃതമായി നിര്‍മിച്ച ബഹുനില മന്ദിരങ്ങളും കെട്ടിടങ്ങളും നിയമവിധേയമാക്കാന്‍ ...

news

സ്വര്‍ണക്കവര്‍ച്ച: തനിക്ക് കാക്ക രഞ്ജിത്തിനെ അറിയാമെന്ന് കൊടിസുനി

ജയിലിനുള്ളില്‍ കവര്‍ച്ച ആസൂത്രണം ചെയ്തെന്ന ആരോപണം നിഷേധിച്ച് കൊടി സുനി. കേസില്‍ ...