ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കേന്ദ്രസർക്കാരിനു സുപ്രീം കോടതിയുടെ നിർദേശം

സ്വത്തുകൾ കണ്ടുകെട്ടരുതെന്ന ദാവൂദിന്റെ കുടുംബത്തിന്റെ ഹർജ്ജി കോടതി തള്ളി

Sumeesh| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (13:48 IST)
അധോലോക ഭീകരനും 1993ലെ മുബൈ സ്പോടനത്തിലെ മുഖ്യ സൂത്രധാരനുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ സർക്കാരിലേക്കു കണ്ടുകെട്ടാൻ സുപ്രീംകോടതിയുടെ ഉത്തരവ്. സ്വത്തുക്കൾ പിടിച്ചെടുക്കാനായി പരമോന്നത കോടതി കേന്ദ്രസർക്കാരിനു നിർദേശവും നൽകി.

ദാവൂദിന്റെ സ്വത്തുക്കൾ കണ്ടുകെട്ടരുതെന്നാവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജ്ജി തള്ളിക്കൊണ്ടാണ് കോടതി വിധി പ്രസ്ഥാവിച്ചത്. എന്നാൽ നേരത്തേതന്നെ ദാവൂദിന്റെ സ്വത്തുക്കൾ ലേലം ചെയ്യുന്ന നടപടി കേന്ദ്ര സർകാർ അരംഭിച്ചിരുന്നു. എന്നാൽ ലേലം സ്വന്തമക്കിയവർക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതോടെ മിക്കവരും പിൻ‌വാങ്ങുകയും ചെയ്തിരുന്നു.

കള്ളക്കടത്ത് ഒത്തുകളി എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയായ ദാവൂദ് ഇപ്പോൾ പാക്കിസ്ഥാനിലാണെന്നാണ് വിവരങ്ങൾ. ഇന്ത്യയിൽ കൂടാതെ യു.എ.ഇ, സ്‌പെയിന്‍, മൊറോക്കോ, തുര്‍ക്കി, സൈപ്രസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഇയാൾക്ക് സ്വത്തുക്കളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :