സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി; സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം ഭയപ്പെട്ടു ജീവിക്കാനാകില്ല

ന്യൂഡല്‍ഹി, തിങ്കള്‍, 8 ജനുവരി 2018 (15:40 IST)

സ്വവർഗരതി നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഭരണഘടനാ ബെഞ്ച് ഇക്കാര്യം പരിഗണിക്കുമെന്ന് വ്യക്തമാക്കിയത്. സ്വയം തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിനു മാത്രം ഭയപ്പെട്ടു ജീവിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
 
സ്വവർഗരതി കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. എൽജിബിടി കമ്യൂണിറ്റിയിൽപ്പെട്ട അഞ്ച് ആളുകള്‍ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
 
വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് അറിയിക്കാനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വവർഗരതി കുറ്റകരമാകുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് 2013ൽ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ശരിവെച്ചിരുന്നു. ഇതിനെതിരെ നിരവധി വിമർശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സുപ്രീം കോടതി സ്വവർഗരതി എൽജിബിടി കമ്യൂണിറ്റി Homosexuality 377-ാം വകുപ്പ് Section 377 Supreme Court Lgbt Community

വാര്‍ത്ത

രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് ഒരു ലക്ഷ്യം പൂർത്തികരിക്കാൻ: വെളിപ്പെടുത്തലുമായി രജനികാന്ത്

ജീവിതത്തിൽ ചെറിയ ആഗ്രഹങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് സ്‌റ്റൈൽ മന്നൻ രജനികാന്ത്. ...

news

ലോക രാഷ്ട്രങ്ങളെ മുൾമുനയിൽ നിർത്തിയ ഉത്തരകൊറിയ പട്ടിണിയിലേക്ക്; കടുത്ത തീരുമാനവുമായി കിം

ലോക രാഷ്ട്രങ്ങളുടെ എതിർപ്പിന് ഇരയായ ഉത്തരകൊറിയ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നതായി ...

news

ഇരു കൈകളും ബന്ധിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു; പതിനഞ്ചുകാരിയോട് ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെ !

സ്വവർഗാനുരാഗി എന്ന് ആരോപിച്ച് ഹോസ്റ്റലിൽ പെൺകുട്ടിക്ക് ക്രൂര പീഡനം. കർണാടകയിലെ കോൺവെന്റ് ...

news

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ വകവരുത്താന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ചെയ്തത് !

സഹോദരിയെ ശല്യം ചെയ്ത സഹോദരനെ ക്വട്ടേഷന്‍ കൊടുത്ത് വകവരുത്താന്‍ ശ്രമം. സംഭവവുമായി ...