റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീംകോടതി

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീംകോടതി

   supreme court , rafale deal details , modi , കേന്ദ്രസര്‍ക്കാര്‍ , റഫേല്‍ ഇടപാട് , ബിജെപി , രഞ്ജന്‍ ഗഗോയ്
ന്യുഡല്‍ഹി| jibin| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (12:25 IST)
റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മുദ്രവച്ച കവറില്‍ കൈമാറണമെന്ന്
സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

റഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ച് കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായ ഉത്തരവിട്ടത്.

റഫേല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലുള്ള ബുദ്ധിമുട്ട് മനസിലാക്കുന്നുണ്ടെങ്കിലും ഇടപാടിലേക്ക് എത്തിയ കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസ് ഈ മാസം 29ന് വീണ്ടും പരിഗണിക്കും മുമ്പ് വിവരങ്ങള്‍ കൈമാറാനാണ് നിര്‍ദേശം.

റഫേല്‍ ഇടപാടിന് പിന്നിലെ തീരുമാനമെടുത്തതടക്കമുള്ള കാര്യങ്ങള്‍ കോടതിയെ അറിയിക്കണം. യുദ്ധ വിമാനങ്ങളുടെ ആവശ്യകതയിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി ഇടപാട് നടത്തുവാന്‍ എടുത്ത തീരുമാനത്തിലേക്ക് എത്തിച്ച നടപടികള്‍ അറിയേണ്ടതുണ്ടെന്ന് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :