സുപ്രീംകോടതിയിലെ തീ ​അ​ണ​യു​ന്നു; ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ - തർക്കം കോടതിയെ ബാധിക്കില്ല

ന്യൂഡല്‍ഹി, ഞായര്‍, 14 ജനുവരി 2018 (15:54 IST)

Widgets Magazine
Jasti Chelameswar  , Judges, Justice, Deepak Mishra, Supreme Court , ജഡ്ജി, ജസ്റ്റിസ്, ദീപക് മിശ്ര, സുപ്രീം കോടതി , ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീംകോടതിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ബാർ കൗണ്‍സിൽ നി​യോ​ഗി​ച്ച ഏ​ഴം​ഗ സ​മി​തിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർ നടപടികൾ മറ്റ് ജഡ്ജിമാരുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നും ജഡ്ജിമാർക്കിടയിലെ പ്രശ്നങ്ങള്‍ കോടതി നടപടികളെ ഒരുതരത്തിലും ബാധിക്കില്ലെന്നും ചെലമേശ്വര്‍ വ്യക്തമാക്കി. 
 
സുപ്രീം കോടതിയിലെ ബാര്‍ അസോസിയേഷനും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ഇന്ന് സമവായശ്രമങ്ങളെല്ലാം ഊര്‍ജിതമാക്കിയിരുന്നു. തിങ്കളാഴ്ച കോടതി നടപടികൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ചീഫ് ജസ്റ്റീസുമായും ജഡ്ജിമാരുമായും ചർച്ച നടത്തിയതിനുശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നാണ് ബാർ കൗണ്‍സിൽ സ​മി​തി അംഗങ്ങൾ അറിയിച്ചത്. 
 
ഇ​ന്ന് വൈ​കു​ന്നേ​രം 7.30 ന് ​ആ​ണ് സ​മി​തി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. ജ​ഡ്ജി​മാ​രു​ടെ പ്ര​കോ​പ​ന​ത്തിന്റെ പ്രധാന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യ സി​ബി​ഐ സ്പെ​ഷ​ൽ ജ​ഡ്ജി ബി.​എ​ച്ച്. ലോ​യ​യു​ടെ ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ളെ സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കേ​ണ്ടി​യി​രു​ന്ന പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഒ​രു ദി​വസത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘വിദ്യാബാലൻ രക്ഷപ്പെട്ടു മഞ്ജു വാര്യർ പെട്ടു’; കമലിന്റെ ‘ആമി’ക്കെതിരെ ശാരദക്കുട്ടി

മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി എന്ന ചിത്രം സംവിധാനം ചെയ്ത കമലിനെതിരെ എഴുത്തുകാരി ...

news

ആര്‍ത്തവ ദിവസം ഇരുപത്തിയൊന്നുകാരിയെ വീടിനു വെളിയില്‍ താമസിപ്പിച്ചു; പിന്നീട് സംഭവിച്ചത് !

ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്ന ആളുകള്‍ ...

Widgets Magazine