ജഡ്ജിമാർക്ക് കീഴിൽ ക്രിക്കറ്റിന് സുവർണദിനങ്ങളായിരിക്കട്ടെ: ഠാക്കൂ‌ർ

ന്യൂഡൽഹി, ചൊവ്വ, 3 ജനുവരി 2017 (09:48 IST)

Widgets Magazine

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അധ്യക്ഷൻ അനുരാഗ് ഠാക്കൂർ, സെക്രട്ടറി അജയ് ഷിർക്കെ എന്നിവരെ തൽസ്ഥാനത്ത് നിന്നും നീക്കുന്നുവെന്ന സുപ്രിംകോടതി വിധി അക്ഷരാർത്ഥത്തിൽ ഠാക്കൂറിനെ ഞെട്ടിക്കുന്നതായിരുന്നു. ബി സി സി ഐയെ ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ വിരമിച്ച ജഡ്ജിമാർക്ക് സാധിക്കുമെന്ന് സുപ്രീം കോടതിക്കു തോന്നുന്നുണ്ടെങ്കിൽ അവർക്ക് എല്ലാവിധ ആശംസകളും ഠാക്കൂർ പ്രതികരിച്ചു.
 
എല്ലാ പൗരൻമാരെയും പോലെ സുപ്രീം കോടതി വിധി താനും മാനിക്കുന്നു. തന്റെ പോരാട്ടം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ആയിരുന്നില്ല. ക്രിക്കറ്റ് ഭരണസമിതിയുടെ സ്വയംഭരണാവകാശത്തിനു വേണ്ടിയാണ് താൻ നിലകൊണ്ടത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഭരണപരമായും കായികമായും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും മികച്ച നാളുകളായിരുന്നു. സുപ്രീം കോടതി നടപടിയോടുള്ള പ്രതികരണമെന്ന നിലയിൽ ട്വിറ്ററിലൂടെ പുറത്തിറക്കിയ ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 
 
ഇന്ത്യൻ ക്രിക്കറ്റിനും കായികരംഗത്തിന്റെ സ്വയംഭരണാവകാശത്തിനുമായുള്ള തന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കുന്നു. സുപ്രീം കോടതി നിയോഗിക്കുന്ന ജഡ്ജിമാർക്കു കീഴിലും ഇന്ത്യൻ ക്രിക്കറ്റിന് സുവർണദിനങ്ങളായിരിക്കട്ടെ. രാജ്യത്തെ ക്രിക്കറ്റ് ഭരണസംവിധാനം അടിമുടി ഉടച്ചുവാർക്കാനുള്ള ജസ്റ്റിസ് ആർ എം ലോധ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഇരുവരേയും സുപ്രിംകോടതി പുറത്താക്കിയത്.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കശ്മീരിലെ ബരാമുള്ളയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും മറ്റു മാരക സ്ഫോടകവസ്തുകളും കണ്ടെടുത്തു. കഴിഞ്ഞ ...

news

ഇസ്തംബൂള്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു

രണ്ട് ഇന്ത്യക്കാർ ഉള്‍പ്പെടെ 39 പേരെ വെടിവച്ചുകൊന്നശേഷം രക്ഷപ്പെട്ട അക്രമിയെ ഇതുവരെയും ...

news

ശമ്പളവും പെൻഷനും അനിശ്ചിതമായി വൈകുന്നു; ഇന്ന് അർധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

സമരം പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഗതാഗത മന്ത്രി ഇന്നു രാവിലെ മാനേജ്മെന്റിന്റെയും സംഘടനാ ...

Widgets Magazine