ജനങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കുന്നത് രാജ്യത്തെയാകെ നിരീക്ഷണവലയത്തിലാക്കുന്നതിനു തുല്യം: സുപ്രീം കോടതി

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (15:53 IST)
ഡൽഹി: സാമൂഹ്യ മാധ്യമങ്ങളിലെ ജനങ്ങളുടെ ഇടപെടലുകൾ നിരീക്ഷിക്കുന്നത് രാജ്യത്തെ ആകെ തന്നെ നിരീക്ഷണ വലയത്തിലാക്കുന്നതിന് തുല്യമാണെന്ന് സുപ്രീം കോടതി. തൃണമൂൽ കോൺഗ്രസ് അംഗം
മഹുവ മൊയ്ത്ര നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജെസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ പരാമർശം.

വിഷയത്തിൽ രണ്ടാഴ്ചക്കുള്ളിൽ വിശദീകരനം നൽകണമെന്ന് കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമൂഹ്യ മാധ്യമങ്ങളിലെ വിവരങ്ങൾ ശേഖരിക്കുന്നതിന് കമ്മൂണിക്കേഷൻ ഹബ്ബ് സഥാപിക്കുന്നത് സംബന്ധിച്ച വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണം എന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നേരത്തെ നിരസിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :