കേരളത്തിലെ ആരാധകരെക്കുറിച്ച് സണ്ണി നടത്തിയ പുതിയ കമന്റ് വൈറലാകുന്നു

മുംബൈ, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (16:08 IST)

 sunny leone , kerala fans , Cinema , Tamil Cinema , sunny , സണ്ണി ലിയോണ്‍ , ബോളിവുഡ് , തമിഴ് , കേരളം

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്‌ടതാരണമാണ്. സിനിമാ ലോകത്ത് സജീവമായ സണ്ണിക്ക് കേരളത്തില്‍ വന്‍ ആരാധകവൃന്ദമാണുള്ളത്. ഓഗസ്റ്റിൽ ഒരു മൊബൈല്‍ കടയുടെ ഉദ്ഘാടനത്തിന് കൊച്ചിയില്‍  എത്തിയ സണ്ണിയെ കാണാന്‍ ആയിരങ്ങളാണ് തടിച്ചു കൂടിയത്.

ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്ന സണ്ണി ഒരു വെബ്‌സറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ പ്രസ്‌താവനയാണ് ഇപ്പോള്‍ വൈറലാകുന്നത്. “ എനിക്ക് തെന്നിന്ത്യയോട് വലിയ താത്പര്യമാണ്. എനിക്ക് കേരളത്തില്‍ ഒരുപാട് ആരാധകര്‍ ഉണ്ട് ”- എന്നാണ് സണ്ണി പറഞ്ഞത്.

തമിഴ് സംവിധായകനായ വി സി വടിവുടയാന്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സണ്ണി ലിയോണ്‍ മലയാളത്തില്‍ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. സണ്ണി ആദ്യമായി മുഴുനീള ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് വടിവുടയാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. സണ്ണിക്കൊപ്പം നാസര്‍, നവദീപ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

താന്‍ വളരെ ആകാംക്ഷയിലാണെന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു. ചിത്രത്തില്‍ എന്റെ കഥാപാത്രം വളരെ ശക്തമാണ്. വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളായിട്ടേ കരുതുന്നുള്ളുവെന്ന് പറയുന്ന സണ്ണി ഈ ചിത്രം തന്റെ ജീവിതം മാറ്റി മറിക്കുമോ എന്ന കാര്യം അറിയില്ലെന്നും പറയുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ധോണി വിരമിക്കുന്നു ? ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലില്‍; ഡിസംബര്‍ 13ന് എല്ലാം അവസാനിപ്പിക്കും !

ഇന്ത്യ - ശ്രീലങ്ക മൂന്നാം ടെസ്റ്റ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തില്‍ ...

news

‘കേരളത്തിലെ വനിതാ മന്ത്രിമാര്‍ നിർമലാ സീതാരാനെ കണ്ട് പഠിക്കണം’: കെ സുരേന്ദ്രൻ

കേരളത്തിലെ വനിത മന്ത്രിമാർക്ക് അഹങ്കാരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. അദ്ദേഹം ...

news

മഹാരാഷ്ട്രയിൽ താണ്ഡവമാടി ഓഖി; കനത്ത മഴ തുടരുന്നു, തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയര്‍ന്നേക്കാം

കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം വിതച്ച ഓഖിയുടെ താണ്ഡവം മഹാരാഷ്ട്രയിലും ...

Widgets Magazine