സുഗന്ധമായി സണ്ണി കൂടെയുണ്ട്; സണ്ണി ലിയോണിന്റെ പേരിലുള്ള പെര്‍ഫ്യൂം വിപണിയിലേക്ക്

പെര്‍ഫ്യൂം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിപണിയിലെത്തുമെന്ന് സണ്ണി

  sunny leone , perfume , sunny  സണ്ണി ലിയോണ്‍ , പെര്‍ഫ്യൂം , സണ്ണി ലിയോണ്‍ പെര്‍ഫ്യൂം
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 19 ജൂലൈ 2016 (14:24 IST)
ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ പേരിലുള്ള പെര്‍ഫ്യൂം ഉടന്‍ വിപണിയിലെത്തും. പുരുഷന്‍‌മാര്‍ക്ക് മാത്രമായി ഇറക്കുന്ന പെര്‍ഫ്യൂം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ വിപണിയിലെത്തുമെന്ന് സണ്ണി ഫേസ്‌ബുക്ക് പേജിലൂടെ വ്യക്തമാക്കി.

സണ്ണി ലിയോണ്‍ ലാസ്‌റ്റ് എന്ന പേരില്‍ ഇറക്കുന്ന പെര്‍ഫ്യൂമിനായി സണ്ണിയുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. താരത്തിന്റെ ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ പെര്‍ഫ്യൂമുമായി നില്‍ക്കുന്ന ചിത്രവും സണ്ണി ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്.

അമേരിക്കന്‍ ഹോട്ട് ടെലിവിഷന്‍ അവതാരിക കിം കര്‍ദിഷാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സണ്ണി പെര്‍ഫ്യൂം കച്ചവട രംഗത്തേക്ക് എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :