എയിംസിലെ വനിതാ ഡോക്ടറുടെ ആത്മഹത്യ; സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവ് അറസ്റ്റില്‍

ഡല്‍ഹി| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (14:37 IST)
എയിംസിലെ വനിതാ ഡോക്ടര്‍ പ്രിയ വേദി ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ശനിയാഴ്ച മധ്യ ഡല്‍ഹിയില്‍ പഹര്‍ഗഞ്ച് മേഖലയിലെ ഒരു ഹോട്ടല്‍ മുറിയിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യാ കുറിപ്പിന്റെയും പ്രിയയുടെ മാതാപിതാക്കളുടെയും പരാതിയുടേയും അടിസ്ഥാനത്തിലാണ് ഭര്‍ത്താവ് കമല്‍ വേദി(34) യെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റവും സ്ത്രീധന പീഡന കുറ്റവും ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പഹർഗഞ്ച് മേഖലയിലെ ഒരു ഹോട്ടല്‍ മുറിയിലാണ് പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുന്‍പ് തന്റെ ഭര്‍ത്താവ് സ്വവര്‍ഗാനുരാഗിയാണെന്നും താന്‍ അത് കണ്ടെത്തിയതു മുതല്‍ അയാള്‍ തന്നെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും വ്യക്തമാക്കുന്ന കുറിപ്പ് പ്രിയ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഫേസ്ബുക്ക് കുറിപ്പില്‍ വിവാഹം കഴിഞ്ഞ അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ശാരീരിക ബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്നും പിന്നീട് ഒരു ഫേക്ക് മെയില്‍ ഐഡിയില്‍ നിന്നും ഭര്‍ത്താവ് സ്വവര്‍ഗരതിക്കാരുമായി ചാറ്റ് ചെയ്യുന്നുവെന്ന് മനസിലായെന്നും പ്രിയ പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :