ഹരിത ട്രിബ്യൂണലിന്റെ അധികാരങ്ങള്‍ കുറക്കണമെന്ന് സുബ്രഹ്മണ്യന്‍ സമിതി

ന്യൂഡല്‍ഹി| Last Modified വെള്ളി, 21 നവം‌ബര്‍ 2014 (12:59 IST)
ഹരിത ട്രിബ്യൂണലിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കണമെന്ന് ടിആര്‍എസ് സുബ്രഹ്മണ്യന്‍ സമിതിയുടെ നിര്‍ദ്ദേശം.ഊര്‍ജ-ഖനന പദ്ധതികള്‍ക്ക് അതിവേഗ അനുമതി നല്‍കാനുള്ള സംവിധാനമുണ്ടാക്കാനും ട്രിബ്യുണലിന്റെ
ജുഡിഷ്യല്‍ അധികാരങ്ങള്‍ വെട്ടിച്ചുരുക്കാനും സമിതി നിര്‍ദ്ദേശിച്ചു.

നിലവിലെ പരിസ്ഥിതി സംബന്ധിച്ച നിയമങ്ങള്‍ അതി സങ്കീര്‍ണ്ണമാണെന്നും കേന്ദ്രതലത്തില്‍ പ്രത്യേക നിയമം കൊണ്ടു വരണമെന്നും സമിതി ആവശ്യപ്പെട്ടു.സമിതി നിര്‍ദ്ദേശമടങ്ങിയ റിപ്പോര്‍ട്ട് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദ്കറിന് സമിതി സമര്‍പ്പിച്ചിരുന്നു.എന്നാല്‍ നിര്‍ദ്ദേശങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നു വരുന്നുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :