വന്ധ്യകരണ ശസ്ത്രക്രിയ: ഡോക്ടര്‍ നടത്തിയത് 5 മണിക്കൂറില്‍ 83 ശസ്ത്രക്രിയകള്‍

 വന്ധ്യകരണ ശസ്ത്രക്രിയ , ഡോക്ടര്‍ ആര്‍കെ ഗുപ്ത , പന്ത്രണ്ട് സ്ത്രീകളുടെ മരണം
ബിലാസ്പൂര്‍| jibin| Last Modified ബുധന്‍, 12 നവം‌ബര്‍ 2014 (17:51 IST)

കഴിഞ്ഞ ദിവസം ചത്തീസ്ഗഡില്‍ പന്ത്രണ്ട് സ്ത്രീകളുടെ മരണത്തിന് ഇടയാക്കിയ ശസ്ത്രക്രിയയില്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ഒരു ഡോക്ടര്‍ നടത്തിയത് 83 ശസ്ത്രക്രിയകള്‍. കഴിഞ്ഞ റിപ്പബ്ളിക് ദിനത്തില്‍ ആരോഗ്യമന്ത്രി അമര്‍ അഗര്‍വാളില്‍ നിന്ന് ഒരു ലക്ഷത്തിലധികം ശസ്ത്രക്രിയകള്‍ നടത്തി മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരത്തിന് അര്‍ഹനായ ഡോക്ടര്‍ ആര്‍കെ ഗുപ്തയാണ് 83 ശസ്ത്രക്രിയകള്‍ നടത്തിയത്.

കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡോക്ടര്‍ ആര്‍കെ ഗുപ്ത സംഭവ ദിവസം അഞ്ച് മണിക്കൂര്‍ കൊണ്ട് 83 ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ഒരോ ശസ്ത്രക്രിയയ്ക്കും ഡോക്ടര്‍ക്ക് 100 രൂപ വീതം ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് പുതിയ സംഭവത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :