അഴിഗിരിയുടെ മനസ് മാറി ?; മറീനയിലെ ആ കാഴ്‌ച പുതിയ തുടക്കം - സ്‌റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാകും

ചെന്നൈ, ശനി, 11 ഓഗസ്റ്റ് 2018 (16:04 IST)

  mk stalin , chennai , m karunanidhi , Azhagiri , DMK , എംകെ സ്‌റ്റാലിന്‍ , ഡി എം കെ , കരുണാനിധി , മറീന , അഴിഗിരി , ചെന്നൈ

എം കരുണാനിധിയുടെ വിയോഗത്തോടെ മകനും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റുമായ എംകെ സ്‌റ്റാലിന്‍ ഡിഎംകെ അധ്യക്ഷനാകും. കുടുംബത്തില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമായതോടെയാണ് പുതിയ നീക്കം.

കരുണാനിധിയുടെ വേര്‍പാടോടെ സ്‌റ്റാലിന്‍ ഡി എം കെ അധ്യക്ഷനാകുമെന്ന് വ്യക്തമായിരുന്നുവെങ്കിലും സഹോദരനും തെക്കൻ തമിഴ്നാട്ടിലെ അനിഷേധ്യ നേതാവുമായ അഴിഗിരി കലാപക്കൊടി ഉയര്‍ത്തുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളൊന്നുമില്ലാതെ ഒരുമിച്ച് മുന്നോട്ടു പോകാനാണ് ഇരുവരുടെയും തീരുമാനം.

സ്‌റ്റാലിന്‍ നേതൃത്വ നിരയിലേക്ക് എത്തുന്നതില്‍ അഴിഗിരിക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കരുണാനിധിയുടെ അവസാന നാളുകളില്‍ കണ്ടത്. പ്രവര്‍ത്തകരോട് സംവദിക്കുന്നതിനൊപ്പം സംസ്‌കാര ചടങ്ങുകള്‍ മുന്നില്‍ നിന്ന് നയിക്കാനും സ്‌റ്റാലിന് വഴിയൊരുക്കി അഴഗിരി ഒപ്പമുണ്ടായിരുന്നു.

മറീനയിൽ ആദരാഞ്ജലി അർപ്പിക്കാനും എല്ലാവരും ഒരുമിച്ചെത്തിയപ്പോഴും സ്‌റ്റാലിനൊപ്പം അഴിഗിരിയുമുണ്ടായിരുന്നു. ചെന്നൈയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത് നേരിയ തിരിച്ചടിയുണ്ടാക്കിയെങ്കിലും  കുടുംബത്തിന്റെ മുഖമായി മാറാന്‍ അഴിഗിരി  സ്‌റ്റാലിന് അവസരമൊരുക്കി കൊടുക്കുകയായിരുന്നു.

14നു ചേരുന്ന നിർവാഹക സമിതി യോഗം സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കുന്നതിനുള്ള ആദ്യ പടിയാണ്. ഇതിനു പിന്നാലെ 19നു ജനറൽ കൗൺസിൽ യോഗവും നടക്കും. ഈ യോഗത്തിൽ സ്റ്റാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്മാരായ സൂര്യയും കാർത്തിയും 25 ലക്ഷം രൂപ നൽകും

സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ മഴ തുടരുന്നു. പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം ...

news

അമ്മയും മകളൂം വീടിനു സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ

വീടിനു സമീപത്തെ വെള്ളക്കെട്ടിൽ അമ്മയെയും മകളെയും മരിച്ഛ നിലയിൽ കണ്ടെത്തി ആലപ്പുഴ ...

news

സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ല; ദുരിതാശ്വാസ ക്യാമ്പുകൾ പലതും നടത്തുന്നത് സന്നദ്ധ സംഘടനകളെന്ന് ഉമ്മൻ ചാണ്ടി

സംസ്ഥാനത്തെ മഴക്കെടുതിയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ...

news

മഴക്കെടുതി: തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കുമെന്ന് ജി സുധാകരൻ

സംസ്ഥാനത്ത് ശക്തമായ മഴയിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ എത്രയും വേഗം പുനസ്ഥാപിക്കുമെന്ന് ...

Widgets Magazine