പിണക്കം മറന്ന് അർജുനെത്തി, ജാൻവിയെ ആശ്വസിപ്പിച്ചു!

ചൊവ്വ, 27 ഫെബ്രുവരി 2018 (10:39 IST)

അന്തരിച്ച നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചനം അറിയിക്കാനും താരത്തെ അവസാനമായി ഒന്നു കാണുന്നതിനുമായി നിരവധി പേരാണ് മുംബൈയിലെ വീട്ടിലേക്കെത്തുന്നത്. ഇതിൽ ആരാധകരും സിനിമാപ്രവർത്തകരും സുഹൃത്തുക്കളുമുണ്ട്. കൂട്ടത്തിൽ ഏവരുടെയും ശ്രദ്ധ അർജുൻ കപൂറിൽ ആയിരുന്നു. 
 
ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന് ആദ്യഭാര്യയിലുണ്ടായ മകനാണ് അർജുൻ. ആദ്യഭാര്യ മോനയിൽ ബോണിക്കു പിറന്ന മകനാണു ബോളിവുഡ് താരംകൂടിയായ അർജുൻ. മോന ജീവിച്ചിരിക്കെ ആയിരുന്നു ബോണിയും ശ്രീദേവിയുമായുള്ള വിവാഹം.  
 
അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം തകർത്ത ശ്രീദേവിയോടു വലിയ പിണക്കം അർജുൻ പുലർത്തിയിരുന്നു എന്നത് ബോളിവുഡിലെ പരസ്യമായ രഹസ്യമാണ്. അമ്മയുടെ ജീവിതം ശ്രീദേവി തട്ടിയെടുത്തെങ്കിലും അവരുമായി യാതോറു ബന്ധവും അടുപ്പവും തങ്ങൾക്കില്ലെന്ന് അർജുൻ ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. 
 
‘നമസ്തേ ഇംഗ്ലണ്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അമൃത്‌സറിലായിരുന്ന അർജുൻ, മരണവാർത്ത അറിഞ്ഞയുടൻ മുംബൈയിലെത്തിയിരിക്കുകയാണ്. അർജുൻ വരുമോയെന്ന് ആകാംഷയോടെ കാത്തിരുന്ന ആരാധകർക്ക് ഇത് ഏറെ ആശ്വാസമായിരിക്കുകയാണ്. തന്റെ അർധസഹോദരിയായ ജാൻവിയെ ആശ്വസിപ്പിക്കാനും അർജുൻ മറന്നില്ല.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഷുഹൈബ് വധം; നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

ഷുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം നിയസഭയിൽ ഇന്നും പ്രതിഷേധം ...

news

മേഘാലയ കോൺഗ്രസിനെ കൈവിടുമോ? വിജയക്കൊടി പാറിക്കാൻ ബിജെപി!

വടക്ക് - കിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാൻഡിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ...

news

അന്തസ്സായി ജീവിച്ച സ്ത്രീയായിരുന്നു ശ്രീദേവി, ഇനിയും ഇങ്ങനെ പോസ്റ്റ്മോർട്ടം ചെയ്യരുത്: പൊട്ടിത്തെറിച്ച് നടി

അന്തരിച്ച നടി ശ്രീദേവിക്കെതിരെ പ്രചരണം നടത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് നടി ഖുശ്ബു. ...

news

ശ്രീദേവിയുടെ മരണം; അന്വേഷണം വിപുലപ്പെടുത്തി ദുബായ് പൊലീസ്, മൃതദേഹം ഇന്നും ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കഴിയില്ല

അന്തരിച്ച സിനിമാ നടി ശ്രീദേവിയുടെ മൃതദേഹം ഇന്നും ഇന്ത്യയിലേക്കെത്തിക്കാൻ കഴിയില്ലെന്ന് ...

Widgets Magazine