ബാത്ത്ടബ്ബിൽ വീണാൽ ഒരാൾ മരിക്കുമോ? ശ്രീദേവിക്ക് ഹൃദയാഘാതം എന്ന് പറഞ്ഞത് എന്തിനായിരുന്നു?

ചൊവ്വ, 27 ഫെബ്രുവരി 2018 (08:04 IST)

Widgets Magazine

നടി ശ്രീദെവിയുടെ മരണവാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാലോകം അറിഞ്ഞത്. ഹൃദയാഘാതമാണെന്നായിരുന്നു ആദ്യം വന്ന വാർത്ത. എന്നാൽ ഇന്നലെ പുറത്തുവന്ന ഫൊറെൻസിക് റിപ്പോർട്ടിൽ ശ്രീദെവിയുടേത് മുങ്ങിമരണമാണെന്ന് പറയുന്നു. 
 
ബാത്ത്റൂമിലെ ബാത്ത്‌ടബ്ബിൽ വീണ് മുങ്ങിമരിച്ചതാണ് ശ്രീദേവിയെന്നാണ് ഫൊറെൻസിക് റിപ്പോർട്ട്. എന്നാൽ, ബാത്ത്‌ടബ്ബിലെ ചെറിയ വെള്ളത്തിൽ എങ്ങനെയാണ് ഒരാൾ മുങ്ങിമരിക്കുകയെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു വ്യക്തി എങ്ങനെയാണ് ബാത്ത്ടബ്ബില്‍ വീണ് മരിക്കുക  മുന്‍ ടൈംസ് ഓഫ് ഇന്ത്യാ പൊളിറ്റിക്കല്‍എഡിറ്ററും അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ എസ് ബാലകൃഷ്ണൻ ചോദിക്കുന്നു.
 
ബാത്ത്ടബ്ബില്‍ ഇരിക്കുമ്പോള്‍ ഹൃദയാഘാതം വന്നതാണെങ്കില്‍ ശ്വാസകോശത്തിനുള്ളില്‍ വെള്ളം കയറുകയില്ല. രക്തത്തില്‍ മദ്യത്തിന്റെ അംശം മാത്രമേയുള്ളു.അതിനര്‍ത്ഥം അവര്‍ മദ്യപിച്ചിരുന്നുവല്ല. ശ്രീദേവിയുടെ മൃതദേഹം കണ്ടെടുത്ത സമയത്തെക്കുറിച്ചും വ്യക്തമായ റിപ്പോര്‍ട്ടുകളില്ലെന്നും ഇദ്ദേഹം ആരോപിക്കുന്നുണ്ട്.
 
നടി ശ്രീദേവിയുടേതു മുങ്ങിമരണമാണെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട്, ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ് പറയുന്നുണ്ട്. സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു. 
 
ഒരു വ്യക്തി ‘മുങ്ങി’മരിക്കുന്നതിനു ബാത്ത്ടബിലെ വെള്ളം തന്നെ ധാരാളമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശ്വാസകോശത്തിൽ ഒരു ഗ്ലാസ് വെള്ളം കയറിയാൽ പോലും മരണം സംഭവിക്കും. ശ്വാസം തടസ്സപ്പെടുന്നതാണു കാരണം. ബോധരഹിതമായ അവസ്ഥയാണെങ്കിൽ മരണസാധ്യത ഏറെയാണ്. 
 
ബോധരഹിതയായി ബാത്ത്ടബിൽ വീണു മുങ്ങി മരിച്ചതാണു ശ്രീദേവിയെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീദേവിയുടെ കാര്യത്തിൽ ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നാണു ഫൊറന്‍സിക് റിപ്പോർട്ട്. ശ്രീദേവിയുടെ മരണത്തിൽ ദുബായില്‍ വിശദമായ പരിശോധന നടന്നിട്ടുണ്ടെന്നാണു വിവരം.
 
ശനിയാഴ്ചയാണ് ശ്രീദേവിയുടെ മരണം സംഭവിച്ചതെന്നും ഫോറന്‍സിക് രേഖകളില്‍ പറയുന്നുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുണ്ട്.  ഇതുമായി ബന്ധപ്പെട്ട മരണ സർട്ടിഫിക്കറ്റ് ദുബായ് ഫോറൻസിക് വിഭാഗം ബന്ധുക്കൾക്ക് കൈമാറി. പോസ്റ്റ്മോർട്ടത്തിൽ അസ്വാഭികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ശരീരത്തിൽ മുറിവുകളോ ചതവുകളോ ഇല്ലെന്നും പരിശോധനയിൽ വ്യക്തമായി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത? വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യം

നടി ശ്രീദേവിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മാര്‍ട്ടം ചെയ്യണമെന്ന് ആവശ്യം. മുന്‍ ടൈംസ് ഓഫ് ...

news

രക്തത്തില്‍ ‘തെളിവുണ്ട്’; ശ്രീദേവി ബാത്ത്‌ടബ്ബില്‍ വീണത് മദ്യലഹരിയില്‍ ?

ശ്രീദേവി ബാത്ത്‌ടബ്ബിൽ മുങ്ങിമരിച്ചതാണെന്ന് ദുബായ് പൊലീസിന്‍റെ റിപ്പോർട്ട് പുറത്തു ...

news

അവധി നിരസിച്ചു; ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു

അവധി നല്‍കാത്തതിന്റെ ദേഷ്യത്തില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥനെ വെടിവച്ചു കൊന്നു. ...

Widgets Magazine