ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു; സംസ്കാരം ഇന്ന്, അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തുന്നു

ബുധന്‍, 28 ഫെബ്രുവരി 2018 (08:06 IST)

ശനിയാഴ്ച രാത്രി ദുബായിൽ അന്തരിച്ച നടി ശ്രീദേവിയുടെ സംസ്കാരം ഇന്ന്. ഇന്നലെ രാത്രിയോടെയാണ് മൃതദേഹം മുംബൈയിലെ സ്വവസതിയിൽ എത്തിച്ചത്. താരത്തിന്റെ മൃതദേഹം മുംബൈയിൽ എത്തിച്ചതും ആയിരങ്ങളാണ് ഒഴുകിയെത്തിയത്. പ്രിയനടിയെ അവസാനമായി ഒന്ന് കാണുക എന്നതാണ് ഇവരുടെ ആവശ്യം. 
 
ഇന്നലെ രാത്രി 9.30 ഓടെ കുടുംബസുഹൃത്ത് അനിൽ അംബാനിയുടെ പ്രത്യേകവിമാനത്തിലാണ് ശ്രീദേവിയുടെ മൃതദേഹമെത്തിച്ചത്. ഏറെ അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കുമൊടു‌വിലാണ് ദുബായ് പൊലീസ് മൃതദേഹം വിട്ടു നൽകിയത്. 
 
ഇന്നു രാവിലെ 9.30 മുതൽ 12.30 വരെ ലോഖണ്ഡ്‌വാല ഗ്രീൻ ഏക്കേഴ്സ് സമുച്ചയത്തിലെ സെലിബ്രേഷൻ സ്പോർട്സ് ക്ലബ് അങ്കണത്തിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. ഇവിടെ അനുശോചന സമ്മേളനവും നടത്തും. രണ്ടോടെ വിലാപയാത്ര ആരംഭിക്കും. ഇന്ന് വൈകിട്ടാണ് സംസ്കാരം. 
 
ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറിന്റെ സഹോദരൻ അനിൽ കപൂർ, ശ്രീദേവിയുടെ മക്കളായ ജാൻവി, ഖുഷി എന്നിവരാണു വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങിയത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച, പൊതുദര്‍ശനം സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍

ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് ...

news

ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി മഞ്ജു വാര്യര്‍ തന്നെ? അവസാന നിമിഷം ചില അട്ടിമറികള്‍ ?

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥി ആരായിരിക്കും? ...

news

ശ്രീദേവിയുടേത് മുങ്ങിമരണം തന്നെ, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി; ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷൻ

നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷൻ. ശ്രീദേവി മരിച്ചത് ശ്വാസകോശത്തിൽ ...

news

ശ്രീദേവിയുടേത് കൊലപാതകം! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത നീളുന്നു. ശ്രീദേവിയുടേ‌ത് ...

Widgets Magazine