സഹരന്‍പൂരില്‍ സാമുദായിക സംഘര്‍ഷം 38 പേര്‍ അറസ്റ്റില്‍; കര്‍ഫ്യു തുടരുന്നു.

ലഖ്നൌ| Last Modified തിങ്കള്‍, 28 ജൂലൈ 2014 (12:59 IST)
ഉത്തര്‍പ്രദേശിലെ
സഹരന്‍പൂരില്‍ സിഖ്- മുസ്ലിം വിഭാഗങ്ങള്‍ തമ്മിലുണ്ടായ കലാപത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് 38 പേരെ അറസ്റ്റ് ചെയ്തു.സഹരന്‍പൂരിലും സമീപ സ്ഥലങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്.

പ്രദേശത്ത് ഇന്നലെ അനിഷ്ട സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണന്നും ജില്ലാ മജിസട്രേറ്റ് സന്ധ്യാ തിവാരി അറിയിച്ചു.കലാപത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 38 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കലാപകാരികള്‍ 22 വ്യാപാ‍രസ്ഥാപനങ്ങള്‍ക്കും നിരവധി വാഹനങ്ങള്‍ക്കും തീവച്ചു.

സൊഹരന്‍ പൂരില്‍
സ്ഥല്ത്തെ സംബന്ധിച്ചുണ്ടായ മുസ്ലീം സിഖ സമുദായങ്ങള്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് കലാപത്തിലെക്ക് നയിച്ചത്. തര്‍ക്കസ്ഥലത്ത് ഗുരുദ്വാര പണിയാന്‍ ശ്രമിച്ച സിഖ് വിഭാഗക്കാരെ സ്ഥലത്തെ മുസീം സമുദായക്കാര്‍ തടഞ്ഞു ഇതേത്തുടര്‍ന്നാണ് കലാപം പൊട്ടിപുറപ്പെട്ടത്.

ഇതിനിടെ ആരോപണ പ്രത്യയാരോപണങ്ങളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നു.സഹന്‍പൂരില്‍ ഉണ്ടായ സംഘര്‍ഷത്തിന് ബിജെപിയാണെന്ന് ഉത്തരവാദി എന്ന്
കോണ്‍ഗ്രസ്
ആരോപിച്ചു. സംഘര്‍ഷം തടയുന്നതില്‍ യുപി സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് ബിജെപി കുറ്റപ്പെടുത്തി.ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനായി കേന്ദ്ര ആഭന്തരമന്ത്രാലയം 600 സൈനികരെ സൊഹറന്‍പൂരില്‍ വിന്യസിച്ചിട്ടുണ്ട്.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :