രാജ്യത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നു; ഈ വര്‍ഷം ഇതുവരെ കൊല്ലപ്പെട്ടത് 86 പേര്‍

ന്യൂഡൽഹി| JOYS JOY| Last Modified ഞായര്‍, 22 നവം‌ബര്‍ 2015 (16:49 IST)
രാജ്യത്ത് വര്‍ഗീയസംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 630 ഓളം വര്‍ഗീയ കലാപങ്ങള്‍ രാജ്യത്ത് ഉണ്ടായെന്നാണ് കണക്ക്. ഇതില്‍ 86 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ നാലു മാസത്തിനിടെ
300 വർഗീയ സംഘർഷങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെൻററി സമിതിക്ക്​ നൽകിയ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. അതാലി, ദാദ്രി സംഭവങ്ങളെയാണ്​
​പ്രധാന വർഗീയ സംഘർഷങ്ങളായി റിപ്പോർട്ടിൽ
എടുത്തുപറയുന്നത്​.

​വർഗീയ സംഘർഷങ്ങളെ നിയന്ത്രിക്കേണ്ടത്​ ക്രമസമാധാന ചുമതലയുള്ള സംസ്ഥാനങ്ങളാണെന്നും ​റിപ്പോർട്ട്​ ചൂണ്ടിക്കാണിക്കുന്നു. മതങ്ങളെയും മത ചിഹ്​നങ്ങളെയും
സോഷ്യൽ മീഡിയയിലൂടെ
മോശമായി ചിത്രീകരിക്കുന്നത്​ വർഗീയ സംഘർഷങ്ങൾക്ക്​ കാരണമാവുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.

കോണ്‍ഗ്രസ് എം പി ഭട്ടാചാര്യ അധ്യക്ഷനായ പാര്‍ലമെൻററി സമിതിക്ക് മുമ്പാകെയാണ്​ ആഭ്യന്തരമന്ത്രാലയം
റിപ്പോര്‍ട്ട്​ സമര്‍പ്പിച്ചത്​. പത്ത് രാജ്യസഭ അംഗങ്ങളും 21 ലോക്​സഭ അംഗങ്ങളും ഉൾപ്പെട്ടതാണ്​ സമിതി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :