റംസാന്‍ വ്രതം മുടക്കിയ സംഭവം: അദ്വാനി അപലപിച്ചു

ന്യുഡല്‍ഹി| vishnu| Last Modified ബുധന്‍, 23 ജൂലൈ 2014 (15:24 IST)
റംസാന്‍ വ്രതം അനുഷ്ഠിച്ചിരുന്ന ജീവനക്കാരന്റെ വായില്‍ ചപ്പത്തി കുത്തിതിരുകി കഴിപ്പിക്കാന്‍ ശ്രമിച്ച ശിവസേന എംപിമാരുടെ നടപടിയെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി അപലപിച്ചു.
നടപടി അപലപിക്കപ്പെടേണ്ടതാണ്. നടക്കാന്‍ പാടില്ലാത്തതാണ് മഹാരാഷ്ട്ര സദനില്‍ നടന്നത്. നടപടിയില്‍ എംപിമാര്‍ മാപ്പുപറഞ്ഞുവെന്നാണ് തന്റെ അറിവെന്നും അദ്വാനി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മഹാരാഷ്ട്ര സദനില്‍ കാറ്ററിംഗ് ജീവനക്കാരനായ അര്‍ഷാദ് സുബൈര്‍ എന്ന
മുസ്ലീം യുവാവിന്റെ വായില്‍ ചപ്പാത്തിത്തിരുകിക്കയറ്റാന്‍ ശിവസേന എംപിമാര്‍ ശ്രമിച്ചത്. തനത് മഹാരാഷ്ട്ര ഭക്ഷണം നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു ഇത്.

താനെ എം.പി രാജന്‍ വിചാരെയാണ് അര്‍ഷാദിന്റെ വായില്‍ ചപ്പാത്തി തിരുകിക്കയറ്റിയത്. സംഭവം വിവാദമായതൊടെ മോശം ഭക്ഷണം നല്‍കിയതിന് രുചിച്ചുനോക്കാന്‍ നിര്‍ബന്ധിക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാരന്റെ മതമോ വ്രതമനുഷ്ഠിക്കുന്ന സാഹചര്യമോ അറിയില്ലായിരുന്നുവെന്നും സേന എംപി പിന്നീട് പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :