തെറ്റു തിരുത്താന്‍ ചിലര്‍ക്ക് കഴിയാത്തതാണ് പിളര്‍പ്പിനു കാരണം: യെച്ചൂരി

  കമ്യൂണിസ്റ്റ് പാര്‍ട്ടി , സീതാറാം യെച്ചൂരി , പാര്‍ട്ടി പിളര്‍പ്പ് , സിപിഎം
കൊച്ചി| jibin| Last Modified ശനി, 25 ഒക്‌ടോബര്‍ 2014 (12:07 IST)
തെറ്റു തിരുത്താന്‍ ചിലര്‍ക്ക് കഴിയാതിരുന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് കാരണമായതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. എന്നാല്‍ ഈ നടപടി വിവേകപൂര്‍വമായ തീരുമാനമായിരുന്നു. ഇതോടോപ്പം തന്നെ സിപിഎം വലത്, ഇടത് വ്യതിയാനങ്ങളെ ഒരുപോലെ ശക്തമായി എതിര്‍ക്കുന്നുവെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെ യെച്ചൂരി വ്യക്തമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ വിവേകമില്ലാത്ത ഏതു പിളര്‍പ്പും തീര്‍ച്ചയായും കുറ്റകരമായ നടപടിയാണ്. ശരിയായ നിലപാടിനെ എതിര്‍ത്ത് പിളര്‍പ്പന്‍ നടപടികളില്‍ ഏര്‍പ്പെടുന്നവര്‍, അവരുടെ അബദ്ധപാതയില്‍ നിന്ന് പിന്തിരിയാത്ത പക്ഷം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടുകയും രാഷ്ട്രീയ ശക്തി നശിക്കുകയും ചെയ്യുമെന്നും യെച്ചൂരി പറയുന്നു.


നിരന്തര പ്രവര്‍ത്തനം സിപിഎമ്മിനെ രാജ്യത്തെ വലിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാക്കി. കാല്‍ നൂറ്റാണ്ടോളം സാര്‍വദേശീയ പ്രസ്താനത്തില്‍ സിപിഎം ഒറ്റപ്പെട്ടിരുന്നു. സിപിഎമ്മിന്റെ മുന്നേറ്റം തിരിച്ചറിഞ്ഞ ശേഷമാണ് സോവിയറ്റ് യൂണിയനും ചൈനയും പാര്‍ട്ടിയുമായി ബന്ധം പുനഃസ്ഥാപിച്ചതെന്നും ലേഖനത്തില്‍ പറയുന്നു.

അതേസമയം, പാര്‍ട്ടിയില്‍ നേതൃത്വത്തിലെ ഗണ്യമായ വിഭാഗം തെറ്റായ നിലപാട് സ്വീകരിക്കുകയും അവരുടെ സമീപനം തിരുത്താന്‍ തയാറാകാതിരിക്കുകയും പാര്‍ട്ടിയെ വര്‍ഗസഹകരണത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ദൃഢനിശ്ചയം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ ഏറ്റുമുട്ടലുകളും പിളര്‍പ്പുകളും സംഭവിക്കുന്നു. ഇത്തരമൊരു നിലപാടിന്റെ ഹാനികരമായ ഫലങ്ങളാണ് പ്രകടമാകുന്നതെന്നും യച്ചൂരി ലേഖനത്തില്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :