ഡാര്‍ജിലിങ്ങില്‍ മണ്ണിടിച്ചിലില്‍ 28 പേര്‍ കൊല്ലപ്പെട്ടു

സിലിഗുരി| JOYS JOY| Last Modified ബുധന്‍, 1 ജൂലൈ 2015 (18:31 IST)
ഡാര്‍ജിലിങ്ങില്‍ കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലില്‍ 28 പേര്‍ കൊല്ലപ്പെട്ടു. മിരിക്, കലിങ്‌പോങ് എന്നിവിടങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.

ലിംബു ഗൗണില്‍ പതിനാല് പേരും മഹേന്ദ്ര ഗൗണില്‍ മൂന്നു പേരും മിരിക്കില്‍ രണ്ടു പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. കലിങ്‌പോങ്ങില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ചത്. അതേസമയം, ഇതുവരെയായി ഒമ്പതു പേരുടെ മൃതദേഹം മാത്രമാണ് കണ്ടെടുക്കാന്‍ കഴിഞ്ഞത്.

സിലിഗുരിക്കുള്ള ഏക റോഡായ ദേശീയ പാത 55ല്‍ കുര്‍സിയോങ്ങില്‍ റോഡില്‍ വലിയ പാറക്കെട്ടുകള്‍ വീണു കിടുക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഈ പാതയിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കനത്ത മഴയില്‍ സുക്‌നയ്ക്ക് സമീപം റാക്തി പാലം പൂര്‍ണമായി ഒലിച്ചു പോയി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :