സിക്കാര്‍|
jibin|
Last Modified വെള്ളി, 11 ജൂലൈ 2014 (14:02 IST)
പതിമൂന്നാം വയസില്‍ വിവാഹം കഴിക്കുബോള്‍ സാറിയെന്ന പെണ്‍കുട്ടി ഇതൊന്നും പ്രതീക്ഷിച്ചില്ല. താന്‍ അമ്മയായാലും 21 മക്കള്‍ക്ക് ജന്മം നല്‍കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. എന്നാല്‍ ഭര്‍ത്താവായ
മംഗള്റാം എല്ലാം തീരുമാനിച്ചുറപ്പിച്ചതു പോലെയായിരുന്നു. ഒന്നിനെ പുറകെ ഒന്നായി മക്കള്‍ ഇരുപത്തിയൊന്നു പേര്‍ക്ക് ഇരുവരും ജന്മം നല്കി. അതായത് 25 വര്‍ഷങ്ങള്‍ കൊണ്ട് ഈ ദമ്പതികള്‍ക്ക് ഉണ്ടായത് 21 കുട്ടികള്‍. കുടുംബത്തില്‍ മക്കളെ കൂട്ടി ആകെ 23 അംഗങ്ങള്‍.
ഇത്രയും മക്കളെ പ്രസവിച്ചിട്ടും 38കാരിയായ സാറിക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ല. കാരണം വേറൊന്നുമല്ല സാറിയുടെ വിചിത്രമായ ഭക്ഷണക്രമമാണ് അവരെ ഇങ്ങനെ ആരോഗ്യവതിയാക്കി നിര്‍ത്തിയത്. പ്രസവാനന്തര പരിപാലനത്തിനൊപ്പം സാറിയുടെ ഭക്ഷണം അഞ്ച് കിലോ നെയ്, മുയലുകള്‍, തത്തകള്‍ എന്നിവയായിരുന്നു. പക്ഷിയിറച്ചിയാണ് പ്രധാന ഭക്ഷണമെന്ന് ഇവര്‍ വ്യക്തമാക്കുന്നു.
സാറിയുടെ ഇത്തരത്തിലുള്ള ഭക്ഷണം രീതിയില്‍ ഭര്‍ത്താവ് മംഗള്റാമിന് വിഷമമൊന്നുമില്ല. എന്നാല്‍ പണിക്കു പോകുന്നതിനും പണം സമ്പാദിക്കുന്നതിനും മംഗള്റാമിന് വലിയ താല്പര്യമില്ല. അല്പസ്വല്പം ജോലികളൊക്കെ കഴിഞ്ഞാല്‍ ഭിക്ഷാടനമാണ് ആഹാരം കണ്ടെത്താനുള്ള വഴിയായി 21 മക്കളുടെ പിതാവ് കാണുന്നത്.