18 വര്‍ഷം മുമ്പ് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ശ്രീനഗര്‍| VISHNU.NL| Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (18:54 IST)
18 വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ സിയാച്ചിന്‍ മഞ്ഞുപാളികള്‍ക്കിടയില്‍ കാണാതായ ജവാന്റെ മൃതദേഹം കണ്ടെത്തി. 15 രജപുത് യൂണിറ്റിലെ അംഗമായിരുന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശി ഹവീല്‍ദാര്‍ ഗയാ പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

ശ്രീനഗറില്‍ നിന്നും 450 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തുനിന്ന് ഒരാഴ്ച മുന്‍പാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്വദേശമായ ഉത്തര്‍പ്രദേശിലെത്തിക്കും. 1996 ലായിരുന്നു ഗയാ പ്രസാദിനെ കാണാതായത്.
ഇയാളുടെ കീശയിലുണ്ടായിരുന്ന രേഖകളുപയോഗിച്ചാണ് ആളെ തിരിച്ചറിഞ്ഞത്.

18000 അടിയിലധികം ഉയരമുളള സിയാച്ചിന്‍ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഉയരമുളള യുദ്ധഭൂമിയായാണ് അറിയപ്പെടുന്നത്. ഇവിടുത്തെ താപനില പലപ്പോഴും മൈനസ് 60 ഡിഗ്രി സെല്‍ഷിയസിലേക്ക് താഴാറുണ്ട്. 1984 മുതലുളള കണക്കുകളനുസരിച്ച് ഏതാണ്ട് 8000 ത്തോളം പട്ടാളക്കാര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :