'ഇനി ഡല്‍ഹി രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ല'

ന്യൂഡല്‍ഹി| Last Updated: ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (10:30 IST)
ഇനി ഡല്‍ഹി രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ലെന്ന്‌ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത്‌. താന്‍ മൂന്ന് തവണ തുടര്‍ച്ചയായി ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി ഇനി അതുകൊണ്ട്‌ തന്നെ ഇനി സംസ്‌ഥാന രാഷ്‌ട്രീയത്തിലേക്ക്‌ ഇല്ലെന്ന്‌ അവര്‍ വ്യക്‌തമാക്കി. അതേസമയം പാര്‍ട്ടി വര്‍ക്കിംഗ്‌ കമ്മറ്റിയില്‍ എത്‌ സ്‌ഥാനം ലഭിച്ചാലും സ്വീകരിക്കുമെന്നും ഷീല ദീക്ഷിത്‌ പറഞ്ഞു.

പ്രമുഖ ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷീല ദീക്ഷിത്‌. കേരള ഗവര്‍ണര്‍ സ്‌ഥാനത്ത്‌ നിന്ന്‌ തന്നെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വേദനിപ്പിച്ചു. തനിക്ക്‌ വ്യക്‌തിപരമായി ഉണ്ടായ അപമാനം എന്നതിലുപരി ഗവര്‍ണറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചതാണ്‌ തന്നെ വേദനിപ്പിച്ചത്.

അതേസമയം ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുണച്ച പ്രസ്‌താവനയില്‍ ഉറച്ച്‌ നില്‍ക്കുന്നതായി ഷീല ദീക്ഷിത്‌ പറഞ്ഞു. ബിജെപിക്ക്‌ എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ അവര്‍ സര്‍ക്കാര്‍ രൂപീകരിക്കട്ടെ എന്നാണ്‌ താന്‍ പറഞ്ഞതെന്ന്‌ ഷീല ദീക്ഷിത്‌ വ്യക്‌തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :