ഷീന ബോറ കൊലക്കേസ്: ഇന്ദ്രാണിയുടെ മകള്‍ വിധി മുഖര്‍ജിയെ ചോദ്യം ചെയ്യും

മുംബൈ| JOYS JOY| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (17:31 IST)
കൊലക്കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണി മുഖര്‍ജിയുടെ മകള്‍ വിധി മുഖര്‍ജിയെ അന്വേഷണസംഘം ചോദ്യം ചെയ്യും. അതേസമയം, ഇന്ദ്രാണി മുഖര്‍ജിയുടെ
നിലവിലെ ഭര്‍ത്താവും സ്റ്റാര്‍ ഇന്ത്യ മുന്‍ സി ഇ ഒയുമായ പീറ്റര്‍ മുഖര്‍ജിയെ മൂന്നാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്തു. അതേസമയം, ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

പീറ്റര്‍ മുഖര്‍ജിയെ കൂടാതെ ഇന്ദ്രാണിക്ക് മുന്‍ഭര്‍ത്താവ് സഞ്ജീവ് ഖന്നയില്‍ ഉണ്ടായ മകള്‍ വിധിയും ഷീനയുടെ അച്‌ഛനായ സിദ്ധാര്‍ത്ഥ് ദാസും ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇരുവരെയും പൊലീസ് ചോദ്യം ചെയ്യും.

പതിനൊന്നരയോടെ ചോദ്യം ചെയ്യലിനായി പീറ്റര്‍ മുഖര്‍ജിയും പന്ത്രണ്ടരയോടെ സിദ്ധാര്‍ത്ഥ് ദാസും ഖാര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നു. വ്യാഴാഴ്ചയും ദാസിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :