ദേശീയ അവാര്‍ഡ് ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും കാഴ്ചവെച്ചിട്ടില്ല; അതുകൊണ്ടു തന്നെ അതിന് അര്‍ഹതയുമില്ല

ദേശീയ അവാര്‍ഡിനെക്കുറിച്ച് ഷാരുഖ് ഖാന്‍

മുംബൈ| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2016 (09:21 IST)
പുരസ്കാരങ്ങള്‍ ആഗ്രഹിച്ചല്ല താന്‍ ഇത്രയും കാലം അഭിനയിച്ചതെന്ന് ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന്‍. ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. തനിക്ക് ഇത്ര കാലമായിട്ടും ദേശീയ പുരസ്കാരം ലഭിക്കാത്തതില്‍ അല്പം പോലും നിരാശയില്ലെന്നും ഷാരുഖ് ഖാന്‍ വ്യക്തമാക്കി.

ഇത്രയും കാലത്തെ തന്റെ അഭിനയം വിലയിരുത്തുമ്പോള്‍ ദേശീയ അവാര്‍ഡിന് അര്‍ഹനല്ലെന്ന് തിരിച്ചറിയുന്നുണ്ട്. തനിക്ക് എന്തെങ്കിലുമൊക്കെ ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ കടപ്പാട് സംവിധായകരോടും പ്രേക്ഷകരോടുമാണെന്നും അദ്ദേഹം പറഞ്ഞു.

പുരസ്കാരങ്ങള്‍ ആഗ്രഹിച്ചല്ല അഭിനയിച്ചത്. ഒരു ദേശീയപുരസ്കാരം ലഭിക്കാനുള്ള അഭിനയമൊന്നും ഇതുവരെ കാഴ്ച വെച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതിനുള്ള അര്‍ഹതയുമില്ല. കഴിയുന്നിടത്തോളം
അഭിനയിക്കുക. അതു മാത്രമാണ് തന്റെ ലക്‌ഷ്യമെന്നും ഷാരുഖ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :