ബംഗ്ലൂരുവിലെ ലൈംഗികാതിക്രമം: ഷാരൂഖ് ഖാന്റെ പ്രസ്‌താവന വൈറലാകുന്നു

മുംബൈ, ഞായര്‍, 8 ജനുവരി 2017 (15:44 IST)

Widgets Magazine
   Shah Rukh Khan , Bengaluru Molestation , Bengaluru rape attempt , rape , police , sex , Women , Shah Rukh , ലൈംഗികാതിക്രമം , സെക്‍സ് , ബോളിവുഡ്  , ഷാരൂഖ് ഖാന്‍ , കിംഗ്ഖാന്‍ , പീഡനം , പൊലീസ്

പുതുവര്‍ഷ രാവില്‍ ബംഗ്ലൂരുവില്‍ പെണ്‍കുട്ടിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമങ്ങളെ അപലപിച്ച് ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍. ബംഗ്ലൂരുവില്‍ നടന്നത് തീര്‍ത്തും തെറ്റായ കാര്യങ്ങളാണ്. ഭൂമിയില്‍ ഏറ്റവുമധികം ബഹുമാനിക്കേണ്ടത് സ്‌ത്രീകളെയാണ്. ലോകത്തിലെ ഓരോ സ്‌ത്രീയേയും ബഹുമാനിക്കാന്‍ നാം പഠിക്കണമെന്നും കിംഗ്ഖാന്‍ പറഞ്ഞു.

സ്‌ത്രീകളെ ബഹുമാനിക്കാന്‍ രക്ഷിതാക്കള്‍ ആണ്‍മക്കളെ പഠിപ്പിക്കണം. സ്‌ത്രീകള്‍ ഇല്ലെങ്കില്‍ നമ്മള്‍ ഇന്നുണ്ടാകില്ല. ഏതൊരു സ്‌ത്രീയേയും ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ ചെറുപ്പം മുതല്‍ക്കേ പഠിപ്പിക്കണം. എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരാണ് സ്‌ത്രീകള്‍. എന്റെ മകളും അമ്മയും എല്ലാ പെണ്‍കുട്ടികളും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.

പുതുവര്‍ഷ ആഘോഷങ്ങളില്‍ പങ്കെടുത്ത് മടങ്ങിയ യുവതിയെ ബൈക്കിലെത്തിയ രണ്ടു പേര്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. ഈ സംഭവം ഏറെ ചര്‍ച്ചയായെങ്കിലും പൊലീസ് നിസംഗത പ്രകടിപ്പിക്കുകയായിരുന്നു. ഈ സംഭവത്തെക്കുറിച്ച് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് ബംഗലൂരു സിറ്റി പൊലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കേന്ദ്രകമ്മിറ്റിയുടേത് തൃപ്തികരവും ന്യായവുമായ തീരുമാനങ്ങൾ: നടപടി ഉണ്ടാകില്ലെന്ന സൂചന നല്‍കി വിഎസ്

മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദനെതിരേ കേന്ദ്ര കമ്മിറ്റിയിൽ നടപടിയുണ്ടാകില്ലെന്ന് ...

news

നോട്ട് അസാധുവാക്കല്‍: വിചിത്രമായ പ്രസ്‌താവനയുമായി ജെയ്‌റ്റ്‌ലി രംഗത്ത്

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ദുരിതം തുടരുന്നതിനിടെ വ്യത്യസ്ഥ വിചിത്രമായ ...

Widgets Magazine