അന്വേഷണ ഉദ്യോഗസ്ഥർ ജലന്ധറിൽ; കന്യാസ്‌ത്രീക്ക് അനുകൂലമായി വൈദികരുടെ മൊഴി

അന്വേഷണ ഉദ്യോഗസ്ഥർ ജലന്ധറിൽ; കന്യാസ്‌ത്രീക്ക് അനുകൂലമായി വൈദികരുടെ മൊഴി

ജലന്ധർ| Rijisha M.| Last Modified ശനി, 11 ഓഗസ്റ്റ് 2018 (11:56 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ ജലന്ധർ രൂപതയിലെ നാല് വൈദികരുടെ മൊഴി രേഖപ്പെടുത്തി. ബിഷപ്പിൽ നിന്ന് കന്യാസ്‌ത്രീക്ക് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും കന്യാസ്‌ത്രീയുടെ പരാതി ശരിയാണെന്നുമുള്ളാ തരത്തിലാണ് വൈദികൾ മൊഴി നൽകിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്‌ക്ക് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ബിഷപ്പ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യൽ. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ജലന്ധറിൽ എത്തിയിരുന്നെങ്കിലും പ്രയോജനം ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

കന്യാസ്‌ത്രീ പരാതി നൽകി ഒരു മാസം കഴിയുമ്പോഴാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം ജലന്ധറിൽ എത്തിയിരിക്കുന്നത്. എന്നാൽ, ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്ന് ശ്രുതി പരന്നതോടെ വിശ്വാസികള്‍ ഇന്നലെ മുതല്‍ കൂട്ടമായാണ് രൂപതാ ആസ്ഥാനത്തെത്തിയത്. പരാതിക്കാരിയായ കന്യാസ്ത്രീ മുന്‍പ് താമസിച്ചിരുന്ന ജലന്ധര്‍ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :