സ്ത്രീയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടിന്റെ മഹത്വം; വിവാദപ്രസ്താവനയുമായി ശരത് യാദവ് വീണ്ടും രംഗത്ത്

ന്യൂഡല്‍ഹി, ബുധന്‍, 25 ജനുവരി 2017 (12:06 IST)

Widgets Magazine

സ്ത്രീയുടെ അഭിമാനത്തേക്കാള്‍ വലുതാണ് വോട്ടിന്റെ മഹത്വമെന്ന് പ്രമുഖ രാഷ്‌ട്രീയനേതാവ് ശരത് യാദവ്. എ എന്‍ ഐ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ബാലറ്റ് പേപ്പറിന്റെ ശക്തിയെന്താണെന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നിങ്ങളുടെ മകളുടെ അഭിമാനത്തേക്കാള്‍  വലുതാണ് വോട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന മഹത്വമെന്ന് ആയിരുന്നു ശരത് യദവിന്റെ പരാമര്‍ശം. 
 
വോട്ടു ചെയ്യുന്നതിന്റെ മഹത്വത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ആയിരുന്നു ശരത് യാദവ് ഇങ്ങനെ പറഞ്ഞത്. നേരത്തെയും നിരവധി സ്ത്രീവിരുദ്ധ പരാമര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ശരത് യാദവിന്റെ ഈ പ്രസ്താവനയും വിവാദമായിരിക്കുകയാണ്.
 
ഒരു പെണ്‍കുട്ടിയുടെ മാനം നഷ്‌ടപ്പെട്ടാല്‍ ആ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും അഭിമാനമാണ് നഷ്‌ടപ്പെടുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ പണത്തിനായി ഒരു വോട്ട് മറിച്ചു നല്കിയാല്‍ രാജ്യത്തിന്റെ അഭിമാനമാണ് നഷ്‌ടപ്പെടുന്നതെന്നും പ്രസംഗത്തില്‍ ശരത് യാദവ് പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായമാണ്; ലോ അക്കാദമി ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണം: വി എസ്

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പലായ തിരുവനന്തപുരം ലോ അക്കാദമി അനധികൃതമായി ഭൂമി കൈവശം ...

news

ലക്ഷ്മി നായരുടെ രാജി ആവശ്യം പ്രായോഗികമല്ലെന്ന് സിപി‌എം; രാജിവെക്കുന്നതുവരെ സമരം തുടരുമെന്ന് എസ്‌എഫ്‌ഐ

അതേസമയം സമരത്തില്‍ നിന്നും ഒരുകാരണവശാലും പിന്നോട്ടുപോകില്ലെന്നും വിദ്യാര്‍ഥികള്‍ ...

news

ട്രംപുമായി നടന്നത് ഊഷ്മള സംഭാഷണം, അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു: പ്രധാനമന്ത്രി

ഇന്നലെ രാത്രിയാണ് ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചത്. അമേരിക്കയുടെ യഥാർഥ ...

Widgets Magazine