അശ്ലീല ദൃശ്യങ്ങൾ പുറത്തായി; ലൈംഗിക ആരോപണത്തില്‍ കര്‍ണാടക മന്ത്രി രാജിവച്ചു

ലൈംഗികാരോപണം: കർണാടക എക്സൈസ് മന്ത്രി രാജിവച്ചു

Sex tape , HY Meti , minister HY Meti , Sex , അശ്ലീല ദൃശ്യങ്ങൾ , എച്ച് വൈ മേത്തി , ലൈംഗികത
ബംഗളൂരു| jibin| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (16:34 IST)
ലൈംഗിക ആരോപണത്തെ തുടർന്ന് കർണാടക എക്സൈസ് മന്ത്രി എച്ച് വൈ മേത്തി രാജിവച്ചു. ഒരു സ്ത്രീയുമൊത്തുള്ള മന്ത്രിയുടെ സ്വകാര്യ ചാനൽ പുറത്തുവിട്ടതിനെ തുടർന്നാണ് രാജി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

താൻ രാജിവയ്‌ക്കുകയാണെന്നും സർക്കാരിന് യാതൊരു പ്രശ്‌നവും നേരിടില്ലെന്നും മാധ്യമങ്ങളോട് മേത്തി പ്രതികരിച്ചു. യാതൊരു തെറ്റും ചെയ്തിട്ടില്ല. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഞായാറാഴ്ചയാണ് സ്വകാര്യ വാർത്താ ചാനൽ മന്ത്രിയും യുവതിയുമൊത്തുള്ള അശ്ലീല ദൃശ്യങ്ങൾ പുറത്തുവിട്ടത്. സഹായം തേടിയെത്തിയ യുവതിയെ മന്ത്രി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിനു പകരം യുവതിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നാണ് ആരോപണം.

വിവരാവകാശ പ്രവർത്തകനായ രാജശേഖർ മുലാലി ആണ് ആദ്യമായി ആരോപണം ഉന്നയിച്ചത്. പിന്നീട് ചില പ്രാദേശിക ടെലിവിഷൻ ചാനലുകൾ ഇതിന്റെ സിഡി പുറത്തു വിടുകയായിരുന്നു. യുവതിയുടെ മുഖം മറച്ചുള്ള വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

പീഡനത്തിന് ഇരയായ സ്‌ത്രീയുടെ പ്രസ്‌താവനയും ഇതിനകം പുറത്തുവന്നു. മേത്തി തനിക്ക് അച്ഛനെ പോലെയാണെന്ന് പറഞ്ഞ ഇവര്‍ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. സിഡി പുറത്ത് വന്നതിന് പിന്നിൽ മേതിയും അദ്ദേഹത്തിന്റെ ഗൺമാനുമാണെന്ന് വിജയലക്ഷ്മി ആരോപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :