ഗുജറാത്തിലും ബിജെപിക്ക് തിരിച്ചടി

ഗാന്ധിനഗര്‍| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2014 (14:41 IST)
ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ബിജെപിക്ക് തിരിച്ചടി. ബിജെപിയുടെ മൂന്ന് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു.
ശക്തമായ കോട്ടയായ ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ വിജയം ബിജെപിക്ക് ക്ഷീണമായി. ഗുജറാ‍ത്തില്‍ ഒരു സീറ്റ് ലഭിച്ചാല്‍ പോലും നേട്ടമാണെന്ന് വിലയിരുത്തിയിടത്താണ് കോണ്‍ഗ്രസ് മൂന്ന് സീറ്റ് പിടിച്ചെടുത്തത്.

ഡീസ, മംഗ്രോള്‍, കംബാലിയ സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഡീസ സീറ്റില്‍ റാബറി ഗോവാഭായിയും മംഗ്രോളില്‍ വാജാ ബാബുഭായിയും കംബോലിയയില്‍ അഹിര്‍ മേരമാനും വിജയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവച്ച വഡോദരയിലെ ലോക്സഭ സീറ്റ് ബിജെപി നിലനിര്‍ത്തി. കോണ്‍ഗ്രസിന്റെ നരേന്ദ്ര റാവത്തിനെ ബിജെപി സ്ഥാനാര്‍ഥി രഞ്ജന്‍ ബെന്‍ ഭട്ട് പരാജയപ്പെടുത്തി.

ഉപതിരഞ്ഞെടുപ്പ് നടന്ന ആകെയുള്ള ഒന്‍പത് നിയമസഭ മണ്ഡലങ്ങളില്‍ ആറിടത്തും ബിജെപി വിജയിച്ചു. ടാലാജ, ആനന്ദ്, മാര്‍ട്ടാര്‍, ലിംഖേഡ, മണിനഗര്‍, ടങ്കാരഎന്നീ നിയമസഭ സീറ്റുകളാണ് ബിജെപി നിലനിര്‍ത്തിയത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി രാജിവച്ച ഒഴിവിലേക്കാണ് മണിനഗറില്‍ തെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ആന്ധ്രാപ്രദേശിലെ നന്ദിഗാമ നിയമസഭാ സീറ്റില്‍ തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി)യുടെ ടി സൌമ്യ സീറ്റ് നിലനിര്‍ത്തി. 75,000 വോട്ടുകള്‍ക്കാണ് സൌമ്യ ഇവിടെ വിജയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :