രാജ്യത്തെ ജനസംഖ്യയുടെ 32% പേർ ദാരിദ്ര്യ രേഖയ്‌ക്കു താഴെ

ജനസംഖ്യ , ദാരിദ്ര്യരേഖ , സാമ്പത്തിക ജാതി സെൻസസ്
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 25 മെയ് 2015 (09:59 IST)
പുതിയ സാമൂഹിക സാമ്പത്തിക ജാതി സെൻസസിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 32% പേർ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണെന്ന് റിപ്പോര്‍ട്ട്. മണിപ്പൂർ ഒഴികെയുള്ള സംസ്‌ഥാനങ്ങളിലെ കണക്കുകൾ ലഭ്യമായിരിക്കുകയാണ്. സുരേഷ് തെൻഡുൽക്കർ സമിതിയുടെ കണക്കനുസരിച്ച് 21.9 ശതമാനമായിരുന്നു 2011–12ൽ ദരിദ്രരുടെ ശതമാനം. എന്നാൽ, റിസർവ് ബാങ്ക് മുൻ ഗവർണർ ഡോ. സി. രംഗരാജൻ അധ്യക്ഷനായ സമിതി കഴിഞ്ഞ വർഷം നൽകിയ റിപ്പോർട്ടിൽ പറഞ്ഞതു 2011–12ലെ ശതമാനം 29.5 എന്നാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :