അന്തര്‍വാഹിനിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നതിനു പിന്നില്‍ ആയുധ നിര്‍മാണ കമ്പനികള്‍ തമ്മിലുള്ള കിടമത്സരമെന്ന് ഡി സി എന്‍

ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന തന്ത്രപ്രധാനമായ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി കമ്പനി രംഗത്ത്

paris, india, dcn, scorpene submarine പാരിസ്, ഇന്ത്യ, ഡി സി എന്‍, അന്തര്‍വാഹിനി
പാരിസ്| സജിത്ത്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2016 (07:21 IST)
ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന തന്ത്രപ്രധാനമായ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍
വിശദീകരണവുമായി കമ്പനി രംഗത്ത്.
ആയുധ നിര്‍മാണ കമ്പനികള്‍ തമ്മിലുള്ള കിടമത്സരമാണ് ഇത്തരമൊരു
സംഭവത്തിനിടയാക്കിയതെന്ന് ഫ്രഞ്ച് ആയുധ കമ്പനി ഡി.സി.എന്‍ ആരോപിച്ചു. കൂടാതെ കോര്‍പറേറ്റ് തലത്തിലുള്ള ചാരപ്രവര്‍ത്തനവും ഇതിനു പിന്നില്‍ ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഈ മേഖലയില്‍ അതി രൂക്ഷമായ മത്സരമാണ് നടക്കുന്നത്. വിവരങ്ങള്‍ ചോര്‍ത്താനായി ഏത് മാര്‍ഗ്ഗവും സ്വീകരിക്കാന്‍ കമ്പനികള്‍ തയ്യാറാവുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും കമ്പനി വക്താവ് അറിയിച്ചു. അതേസമയം സംഭവത്തെപ്പറ്റിയുള്ള അന്വേഷണത്തിന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ഫ്രാന്‍സും അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :