സ്കോര്‍പീന്‍ അന്തര്‍വാഹിനിയുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്; ഗൗരവമുള്ള പ്രശ്നമെന്ന് നാവികസേന

ഇന്ത്യയുടെ സ്കോർപീൻ അന്തർവാഹിനികളുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

melbourne, scorpene, france, dcns, court മെൽബൺ, സ്കോര്‍പീന്‍, ഫ്രാൻസ്, ഡി സി എൻ എസ്, കോടതി
മെൽബൺ| സജിത്ത്| Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (08:22 IST)
ഇന്ത്യയുടെ സ്കോർപീൻ അന്തർവാഹിനികളുമായി ബന്ധപ്പെട്ട തന്ത്രപ്രധാന രേഖകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്. ഫ്രാൻസിന്‍റെ പ്രതിരോധ സ്ഥാപനവും അന്തർവാഹിനി നിർമ്മിച്ച കമ്പനിയുമായ ഡി സി എൻ എസിന്റെ ഹര്‍ജിയിൽ ന്യൂ സൗത്ത് വെയിൽസ് കോടതിയാണ് താൽകാലിക വിലക്ക് ഏർപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് ഈ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. അതുവരെയാണ് വിലക്കുള്ളത്. അന്തര്‍വാഹിനിയെ സംബന്ധിച്ച ഒരു വിവരങ്ങളും പുതിയതായി പ്രസിദ്ധീകരിക്കരുത്. കൂടാതെ നിലവിൽ പ്രസിദ്ധീകരിച്ച വിവരങ്ങളെല്ലാം പത്രത്തിന്‍റെ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും ന്യൂ സൗത്ത് വെയിൽസ് കോടതി നിർദേശിച്ചു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :