സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ; തീരുമാനം മാറ്റില്ലെന്ന് എസ്ബിഐ

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇനി പണിപാളും

മുംബൈ| Aiswarya| Last Updated: വ്യാഴം, 9 മാര്‍ച്ച് 2017 (17:59 IST)
സേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് തുക ഇല്ലാത്തവര്‍ പിഴ നല്‍കേണ്ടിവരുമെന്ന നീക്കത്തെ ന്യായീകരിച്ച് എസ്ബിഐ.

11 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീര്‍ക്കാന്‍ ഇങ്ങനെയുള്ള തുക ഈടാക്കേണ്ടതുണ്ടെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

ഇന്നാല്‍ പിഴ ഈടാക്കുന്ന രീതി പുനഃപരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഇതുവരെ ഔദ്യോഗിക നിര്‍ദേശങ്ങള്‍ ഒന്നും
ലഭിച്ചിട്ടില്ല. പ്രതിമാസം ശരാശരി മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന സമ്പ്രദായം നേരത്തെയുള്ളതാണ്. 2012ലാണ് എസ്ബിഐ ഇത് അതുപിന്‍വലിച്ചതെന്നും അരുന്ധതി ഭട്ടാചാര്യ കൂട്ടിചേര്‍ത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :