ചിന്നമ്മയുടെ ആഗ്രഹം നടക്കില്ല; ആഡംബരം വേണ്ടെന്ന് അധികൃതർ, ജയിലില്‍ ശശികല 50 രൂപക്ക് മെഴുകുതിരിയുണ്ടാക്കും

സുഖസൗകര്യങ്ങൾ അനുവദിക്കില്ല, വേണമെങ്കിൽ ടി വി ആകാം; ചിന്നമ്മ ജയിലിൽ 50 രൂപയ്ക്ക് മെഴുകുതിരിയു‌ണ്ടാക്കും

aparna shaji| Last Modified വ്യാഴം, 16 ഫെബ്രുവരി 2017 (08:16 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂർ അഗ്രഹാര ജയിലില്‍ എത്തിയ ശശികലക്ക് പ്രത്യേക സൗകര്യങ്ങളൊന്നും അധികൃതർ അനുവദിച്ചില്ല. സാധാരണ ജയില്‍പുള്ളികള്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ ചിന്നമ്മയ്ക്കും ലഭിക്കുകയുള്ളു.

നേരത്തെ കോടതിയിൽ കീഴടങ്ങും മുമ്പേ തനിക്ക് വേണ്ട സുഖസൗകര്യങ്ങളുടെ കണക്ക് വ്യക്തമാക്കി ജയിൽ അധികൃതർക്ക് ഒരു കത്ത് നൽകിയിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ജയില്‍ അധികൃതര്‍ തള്ളുകയായിരുന്നു. ജയലളിത പരപ്പന ജയിലിലെത്തിയപ്പോള്‍ താമസിച്ചിരുന്ന സെല്‍ തനിക്കു നല്‍കണമെന്ന് ശശികല അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടാം നമ്പര്‍ ജയില്‍ സെല്ലാണ് ശശികലക്ക് അനുവദിച്ചിട്ടുള്ളത്. ശശികലയുടെ ജയില്‍ സെല്ലില്‍ കൂടെ രണ്ട് സ്ത്രീ തടവുകാരും ഉണ്ടായിരിക്കും. മൂന്ന് സാരികളാണ് ശശികലക്ക് ധരിക്കുന്നതിന് വേണ്ടി അനുവദിച്ചത്. ജയിലിയെത്തിയ ശശികലക്ക് മെഴുകുതിരിയും ചന്ദനത്തിരിയും ഉണ്ടാക്കുന്ന ജോലിയാണ് അധികൃതര്‍ നല്‍കിയത്. ഈ ജോലിക്ക് കൂലിയായി അമ്പത് രൂപയാണ് ലഭിക്കുക. ഇതായിരുന്നു ജയില്‍ അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ടിവി സെറ്റ്, കിടക്ക, ഒരു ടേബിള്‍ ഫാനും അനുവദിച്ചിട്ടുണ്ട്.

വീട്ടിലുണ്ടാക്കിയ ഭക്ഷണം വേണം, വെസ്റ്റേൺ ശൈലിയിലുള്ള ബാത്റൂം, 24 മണിക്കൂറും ചൂടുവെള്ളം വേണം, ടി വി, ഒരു സഹായി തുടങ്ങിയവ‌യാണ് ആവശ്യപ്പെട്ടിരിക്കുന്ന‌ത്. തനിക്ക് ആരോഗ്യ പ്രശ്നങ്ങ‌ൾ ഉണ്ടെന്നായിരുന്നു ചിന്നമ്മയുടെ വിശദീക‌രണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :